കമലിനെ പിന്തുണച്ച് ഒറ്റയാള്‍ പ്രതിഷേധവുമായി അലന്‍സിയര്‍; ‘ജീവിക്കാനുള്ള അവകാശത്തിന് വേണ്ടിയുള്ള പ്രതിരോധം’

കാസര്‍ഗോഡ്: സംവിധായകന്‍ കമല്‍ പാകിസ്ഥാനിലേക്ക് പോകണമെന്ന് പറഞ്ഞ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന് മറുപടിയുമായി നടന്‍ അലന്‍സിയര്‍. ഒറ്റയാള്‍ നാടകത്തിലൂടെയാണ് അലന്‍സിയര്‍ തന്റെ നിലപാട് വ്യക്തമാക്കുന്നത്.

കാസര്‍ഗോഡ് സിനിമാ ചിത്രീകരണത്തിനെത്തിയപ്പോഴാണ് അലന്‍സിയര്‍ കമലിനോടുള്ള തന്റെ ഐക്യദാര്‍ഡ്യവും സംഘ്പരിവാര്‍ അനുകൂലികളോടുള്ള പ്രതിഷേധവും രേഖപ്പെടുത്തിയത്. ജനിച്ച നാട്ടില്‍ ജീവിക്കാനുള്ള അവകാശത്തിന് വേണ്ടിയുള്ള പ്രതിരോധമാണ് തന്റേതെന്ന് അദേഹം പറഞ്ഞു.

ദേശീയഗാനത്തെ അംഗീകരിക്കാത്ത കമല്‍ രാജ്യം വിടണമെന്നാണ് രാധാകൃഷ്ണന്‍ കഴിഞ്ഞദിവസം അഭിപ്രായപ്പെട്ടത്. ദേശീയഗാനമടക്കമുള്ള ദേശീയമാനകങ്ങള്‍ അംഗീകരിക്കാത്തവര്‍ രാജ്യംവിടുന്നതാണ് നല്ലതെന്നും രാധാകൃഷ്ണന്‍ പറഞ്ഞിരുന്നു. ദേശീയഗാന വിവാദങ്ങളുമായി ബന്ധപ്പെട്ട് കമലിനെ കമാലുദ്ദീനെന്ന് വിളിച്ച് ബിജെപി-സംഘപരിവാര്‍ പ്രവര്‍ത്തകര്‍ കമലിന്റെ കൊടുങ്ങല്ലൂരിലെ വീട്ടിനു മുന്നില്‍ സമരം സംഘടിപ്പിച്ചിരുന്നു.

Alancier-2

കമലിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് കൊടുങ്ങല്ലൂരില്‍ ഇന്ന് പരിപാടിയും നടന്നിരുന്നു. ഇരുള്‍ വിഴുങ്ങും മുന്‍പേ എന്ന പേരില്‍ നടത്തിയ പ്രതിഷേധപരിപാടി എംഎ ബേബി ഉദ്ഘാടനം ചെയ്തു.

അഭിപ്രായസ്വാതന്ത്യത്തിന്റെ നാവറുക്കാന്‍ വരുന്നവരുടെ വിഷപ്പല്ലെടുക്കലാണ് കാലഘട്ടത്തിന്റെ കടമയെന്ന് എംഎ ബേബി പറഞ്ഞു. വിഷം പുരട്ടിയ കത്തിയും വിഷം പുരട്ടിയ വെടിയുണ്ടയും വിഷലിപ്തമായ ഭാഷയുമാണ് സംഘപരിവാര്‍ ഫാസിസം തങ്ങള്‍ക്കിഷ്ടമില്ലാത്തവരുടെ നേരെ പ്രയോഗിക്കുന്നത്. തങ്ങള്‍ക്ക് യോജിപ്പില്ലാത്ത വാക്കും പ്രവര്‍ത്തിയും അനുവദിക്കില്ലന്നാണ് അവര്‍ പറയുന്നത്. ഇന്ത്യയിലെ യഥാര്‍ഥ ഹിന്ദുവായ ഗാന്ധിജിയെ വധിച്ച ഗോഥ്‌സേയുടെ ശബ്ദത്തിലാണ് സംഘ്പരിവാര്‍ സംസാരിക്കുന്നതെന്നും എംഎ ബേബി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News