സ്വാശ്രയ കോളജുകള്‍ നിലയ്ക്കു നിന്നില്ലെങ്കില്‍ നടപടിയെടുക്കുമെന്നു വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്; ജിഷ്ണുവിന്‍റെ വീട് മന്ത്രി സന്ദര്‍ശിച്ചു; കോളജുകളില്‍ ഇടിമുറികള്‍ അനുവദിക്കില്ല

പേരാമ്പ്ര: സ്വാശ്രയ കോളജുകള്‍ നിലയ്ക്കുനിന്നില്ലെങ്കില്‍ സര്‍ക്കാര്‍ ഉചിതമായ നടപടിയെടുക്കുമെന്നു വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്. ഇന്നു സംസ്ഥാനത്തെ സ്വാശ്രയ എന്‍ജിനീയറിംഗ് കോളജുകള്‍ അടച്ചിട്ടു സമരം നടത്താനുള്ള മാനേജ്മെന്‍റ് തീരുമാനത്തെക്കുറിച്ചു പ്രതികരിക്കുകയായിരുന്നു മന്ത്രി. പാമ്പാടി നെഹ്റു കോളജില്‍ ആത്മഹത്യ ചെയ്തു പേരാമ്പ്ര സ്വദേശി ജിഷ്ണു പ്രണോയിയുടെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു മന്ത്രി.

വിദ്യാര്‍ഥികളെ പഠിപ്പിക്കുന്ന സ്ഥാപനങ്ങള്‍ക്ക് സാമൂഹിക പ്രതിബദ്ധതയുണ്ടാകണം. അല്ലാതെ വന്നാല്‍ സര്‍ക്കാരും ജനാധിപത്യ സമൂഹവും ഇടപെടും. സ്വാശ്രയ സ്ഥാപനങ്ങള്‍ സര്‍ക്കാരിനും മീതെ പറക്കുന്നുണ്ടെങ്കില്‍ അതു സര്‍ക്കാര്‍ പരിശോധിക്കും. ജിഷ്ണുവിന്‍റെ ആത്മഹത്യ സംഭവിച്ചപ്പോള്‍ തന്നെ സര്‍ക്കാര്‍ വേണ്ട നടപടിയെടുത്തു. കേരള സാങ്കേതിക സര്‍വകലാശാലാ രജിസ്ട്രാറെയും പരീക്ഷാ കണ്‍ട്രോളറെയും സ്ഥലത്തുവിട്ട് അന്വേഷണം നടത്തി. ജിഷ്ണു കോപ്പിയടിച്ചെന്ന കോളജ് അധികാരികളുടെ വാദം പൊളിയുന്നതാണെന്നു വ്യക്തമായെന്നും മന്ത്രി പറഞ്ഞു.

READ ALSO

സ്വാശ്രയ കോളജുകള്‍ അടച്ചിടുന്നത് പൊതുസമൂഹത്തോടുള്ള വെല്ലുവിളിയെന്ന് എസ്എഫ്ഐ; കോളജുകളിലേക്ക് ഇന്ന് മാര്‍ച്ച് നടത്തും

ഇതിന്‍റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ചിന് അന്വേഷണം വിട്ടത്. സ്വാശ്രയ കോളജുകളെ നിലയ്ക്കുനിര്‍ത്തും. ഇടിമുറികളുണ്ടെങ്കില്‍ അതു പരിശോധിക്കും. ഇടിമുറികള്‍ അനുവദിക്കില്ല. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ പാടില്ല. ഇന്നു സ്വാശ്രയ മാനേജ്മെന്‍റുകള്‍ കോളജുകള്‍ അടച്ചിടുമെന്നു പറഞ്ഞത് അംഗീകരിക്കില്ല. കോളജുകള്‍ അടയ്ക്കരുതെന്ന് ഇന്നലെത്തന്നെ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സമരവുമായി മുന്നോട്ടു പോവുകയാണെങ്കില്‍ സര്‍ക്കാര്‍ വേണ്ട നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.

READ ALSO

ജിഷ്ണുവിന്‍റെ ആത്മഹത്യ; നെഹ്റു കോളജിനെതിരേ രോഹിത് വെമുലയുടെ കാമ്പസിലും പ്രതിഷേധം; നടപടി വേണമെന്ന് ഹൈദരാബാദ് സര്‍വകലാശാലാ എസ്എഫ്ഐ യൂണിറ്റ്

രാവിലെ ഏ‍ഴരയോടെയാണു പേരാമ്പ്രയിലെ ജിഷ്ണുവിന്‍റെ വീട്ടില്‍ മന്ത്രിയെത്തിയത്. അഡ്വ പി എ മുഹമ്മദ് റിയാസ് അടക്കമുള്ള സിപിഐഎം നേതാക്കളും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. ജിഷ്ണുവിന്‍റെ മാതാവിനെയും ബന്ധുക്കളെയും മന്ത്രി ആശ്വസിപ്പിച്ചു. ജിഷ്ണു ഒരിക്കലും കോപ്പിയടിക്കില്ലെന്നും പഠനത്തിലും പാഠ്യേതര പ്രവര്‍ത്തനങ്ങളിലും മുന്നിട്ടുനിന്നിരുന്ന ജിഷ്ണുവിന് അതിന്‍റെ ആ‍വശ്യമില്ലെന്നും മാതാവ് പറഞ്ഞു. ജിഷ്ണുവിന്‍റെ മരണം കൊലപാതകമാണ്. മൂക്കിലെ മുറിവും മറ്റും സംശയാസ്പദമാണ്. ഇക്കാര്യങ്ങളില്‍ കര്‍ശന നടപടിയുണ്ടാകണമെന്നും ജിഷ്ണുവിന്‍റെ മാതാവും ബന്ധുക്കളും മന്ത്രിയോട് ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News