റിലീസ് ദിവസം തന്നെ ഭൈരവയുടെ വ്യാജന്‍ ഫേസ്ബുക്കില്‍

ഇളയദളപതി വിജയ് നായകനായ ഭൈരവയുടെ വ്യാജന്‍ ഇന്റര്‍നെറ്റില്‍. പൈറസി ഗ്രൂപ്പായ തമിഴ് റോക്കേഴ്‌സിന്റെ വെബ്‌സൈറ്റിലാണ് സിനിമ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. തമിഴ് റോക്കേഴ്‌സിന്റെ ഫേസ്ബുക്ക് പേജില്‍ വിവിധ ഭാഗങ്ങളായി ചിത്രം പ്രചരിക്കുന്നുണ്ട്. തിയേറ്റര്‍ സമരത്തിനിടെ ഇന്നാണ് ചിത്രം കേരളത്തില്‍ റിലീസ് ചെയ്തത്.

ഭൈരവയുടെ വ്യാജന്‍ റിലീസ് ദിവസം തന്നെ പുറത്തുവിടുമെന്ന് തമിഴ് റോക്കേഴ്‌സ് ഭീഷണി മുഴക്കിയിരുന്നു. തമിഴ് റോക്കേഴ്‌സിന്റെ നേരത്തെയുള്ള വെബ്‌സൈറ്റ് സൈബര്‍ സെല്‍ അടച്ചുപൂട്ടിയിരുന്നെങ്കിലും പുതിയ വിലാസത്തില്‍ പ്രവര്‍ത്തനം തുടരുന്നതായാണ് കണ്ടെത്തല്‍.

നേരത്തെ മോഹന്‍ലാല്‍ ചിത്രം പുലിമുരുകന്‍ അപ് ലോഡ് ചെയ്തതിനെത്തുടര്‍ന്ന് തമിള്‍റോക്കേഴ്‌സിന്റെ കോയമ്പത്തൂരില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസില്‍ പൊലീസ് റെയ്ഡ് നടത്തിയിരുന്നു. സംഭവത്തില്‍ നാലു പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here