ബാബറി മസ്ജിദ് തകര്‍ത്തപ്പോള്‍ കരഞ്ഞ്, അലറിക്കൊണ്ട് സെക്രട്ടേറിയറ്റിന്റെ ചുറ്റിലും ഓടിയ മനുഷ്യനാണ് അലന്‍സിയര്‍; ‘തന്തയെ മാറ്റി പറയുന്ന ആളല്ല അലന്‍’; വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി പാര്‍വതി

കൊച്ചി: കമലിനെതിരായ സംഘപരിവാര്‍ ഭീഷണിക്കെതിരെ ഒറ്റയാള്‍ നാടകത്തിലൂടെ പ്രതിഷേധമറിയിച്ച നടന്‍ അലന്‍സിയറെ അഭിനന്ദിച്ച് നടിയും സാമൂഹ്യ പ്രവര്‍ത്തകയുമായ പാര്‍വതി. അലന്‍സിയറിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്കും പാര്‍വതി മറുപടി നല്‍കുന്നു.

‘കമല്‍ സാറിന്റെ പടത്തില്‍ റോളിനു വേണ്ടി അലന്‍ ഇത് ചെയ്തു എന്ന് പറയുന്നവരെ കുറിച്ചാണ് ഞാന്‍ ചിന്തിക്കുന്നത്. എന്തെങ്കിലും ഒക്കെ കിട്ടും എന്ന പ്രതീക്ഷയോടെ കാര്യങ്ങള്‍ ചെയ്യുന്ന നിങ്ങളെ പോലുള്ളവര്‍ക്ക് അദ്ദേഹത്തെ മനസ്സിലാവാന്‍ സാദ്ധ്യതയില്ല. ബാബറി മസ്ജിദ് തകര്‍ത്തപ്പോള്‍ വാവിട്ട് കരഞ്ഞ്, അലറിക്കൊണ്ട് സെക്രട്ടേറിയറ്റിന്റെ ചുറ്റിലും ഓടിയ മനുഷ്യനാണ് ഈ അലന്‍സിയര്‍. നാടകക്കാരന്‍ ആയത് കൊണ്ട് അന്ന് അത് ആരും ചര്‍ച്ച ചെയ്തില്ല.’

‘അസഹിഷ്ണുതയും അനീതിയും യഥാര്‍ത്ഥ കലാകാരന്റെ ചങ്ക് പൊളളിക്കും. അത് അവര്‍ കലയാക്കും അലന്‍സിയര്‍ നാടകം ചെയ്തതിലൂടെ പറഞ്ഞത് ഇനിയും പ്രതീക്ഷയ്ക്ക് വകയുണ്ട് എന്നാണ്. ജീവന്റെ തുടിപ്പുകള്‍ ഈ മണ്ണില്‍ ശേഷിക്കുന്നു എന്നാണ്. റോളിന് വേണ്ടി തന്തയെ മാറ്റി പറയുന്ന ആളല്ല അലന്‍. ചിലര്‍ക്കെങ്കിലും ഇത് വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടാകും. കാരണം ഒന്നിനും വേണ്ടി അല്ലാതെ ജീവിക്കുന്നവരെ അവര്‍ ഈ കാലയളവില്‍ കണ്ടിട്ടുണ്ടാവില്ല.’


‘അണ്ടര്‍വയറിന്റെ സ്‌നേഹം, രാജ്യസ്‌നേഹമല്ലെന്ന് പറഞ്ഞ് സംഘഭീഷണിക്കെതിരെ പ്രതിഷേധിച്ച അലന്‍സിയറിന് അഭിനന്ദനപ്രവാഹം; ആര്‍എസ്എസിന്റെ തല്ലുകിട്ടുമെന്ന് പറഞ്ഞപ്പോള്‍ ബേബിച്ചേട്ടന്‍ പ്രതികരിച്ചത് ഇങ്ങനെ

കാസര്‍ഗോഡ് വച്ചായിരുന്നു അലന്‍സിയറിന്റെ പ്രതിഷേധനാടകം. ജനിച്ച നാട്ടില്‍ ജീവിക്കാനുള്ള അവകാശം വേണം. പ്രതിഷേധമല്ല, ഇത്. പ്രതിരോധമാണ്. നടനാണ്. അതിനേക്കാളുപരി ഈ നാട്ടില്‍ ജീവിക്കുന്ന സാധാരണ മനുഷ്യനാണ് താന്‍ എന്ന് അലന്‍സിയര്‍ പറയുന്നു.

‘എന്റെ നാടിനെക്കുറിച്ച് എനിക്ക് അഭിമാനം. അടുത്ത നാടിനെക്കുറിച്ച് അതിലേറെ അഭിമാനം. എന്നിട്ടും എന്നോട് ചോദിക്കുന്നു ഞാന്‍ ആരാണെന്ന്? എന്നു ചോദിച്ചു തുടങ്ങുന്ന തെരുവു നാടകം അവസാനിക്കുന്നത് ‘അണ്ടര്‍വയറിന്റെ സ്‌നേഹം, രാജ്യസ്‌നേഹമല്ല’ എന്ന് പറഞ്ഞാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News