ബിജെപിയെ വെല്ലുവിളിച്ച് വീണ്ടും കുഞ്ചാക്കോ ബോബന്‍; തെറിവിളികളെ ഭയക്കാതെ അലന്‍സിയറെ അഭിനന്ദിച്ച് ചാക്കോച്ചന്‍

കൊച്ചി: കമലിനെതിരായ സംഘപരിവാര്‍ ഭീഷണിക്കെതിരെ ഒറ്റയാള്‍ നാടകത്തിലൂടെ പ്രതിഷേധമറിയിച്ച നടന്‍ അലന്‍സിയറെ അഭിനന്ദിച്ച് നടന്‍ കുഞ്ചാക്കോ ബോബനും. തനിക്ക് കമലും, അലന്‍സിയറും ഉള്‍പ്പെടെ എല്ലാവരും ഇന്ത്യക്കാരാണെന്ന് കുഞ്ചാക്കോ ബോബന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

അലന്‍സിയറിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ആദ്യമിട്ട പോസ്റ്റ് കുഞ്ചാക്കോ ബോബന്‍ പിന്‍വലിച്ചിരുന്നു. മിസ്റ്റര്‍ അലയന്‍സര്‍, നിങ്ങളാണ് ഇന്ത്യന്‍ എന്ന തലക്കെട്ടോടെയുള്ള അലയന്‍സറുടെ ചിത്രമാണ് ചാക്കോച്ചന്‍ ആദ്യം നല്‍കിയിരുന്നത്. എന്നാല്‍ ബിജെപി-ആര്‍എസ്എസ് അനുഭാവികളുടെ തെറിവിളികളെ തുടര്‍ന്ന് കുഞ്ചാക്കോ ബോബന്‍ ഇത് പിന്‍വലിക്കുകയായിരുന്നു. എന്നാല്‍, നിലപാടുകള്‍ വ്യക്തമാക്കി, ബിജെപിയെ വെല്ലുവിളിച്ച് കുഞ്ചാക്കോ ബോബന്‍ വീണ്ടും ഫേസ്ബുക്കില്‍ പോസ്റ്റിടുകയായിരുന്നു. പുതിയ പോസ്റ്റിന്റെ കീഴിലും തെറിവിളികള്‍ ഉയരുന്നുണ്ട്.

അലന്‍സിയറെ അഭിനന്ദിച്ച് ടൊവിനോ തോമസ്, അനൂപ് മേനോന്‍, ആഷിഖ് അബു തുടങ്ങി നിരവധി സിനിമാ പ്രവര്‍ത്തകരാണ് രംഗത്ത് വന്നിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News