‘നാടിനോടുള്ള സ്‌നേഹം പ്രകടിപ്പിക്കാന്‍ ഒരു നടന് ഇതിലും നല്ല വഴിയില്ല’; അലന്‍സിയറെ അഭിനന്ദിച്ച് ജോയ് മാത്യു

കോഴിക്കോട്: കമലിനെതിരായ സംഘ്പരിവാര്‍ ഭീഷണിക്കെതിരെ ഒറ്റയാള്‍ നാടകത്തിലൂടെ പ്രതിഷേധമറിയിച്ച നടന്‍ അലന്‍സിയറെ അഭിനന്ദിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു.

‘രാഷ്ട്രീയം നാടക വിഷയമാകുമ്പോള്‍ നടന്‍ അയാളുടെ സാമൂഹ്യധര്‍മ്മം നിര്‍വേറ്റുകയാണു ചെയ്യുന്നത്. ജനിച്ച നാടിനോടുള്ള സ്‌നേഹം പ്രകടിപ്പിക്കാന്‍ ഒരു നടനു ഇതിലും നല്ല വഴിയില്ല. എഴുത്തുകാരന്‍ പേന ആയുധമാക്കുമ്പോള്‍ നടന്‍ അവന്റെ ശരീരം തന്നെയാണു യുദ്ധസജ്ജമാക്കുന്നത്. യുദ്ധങ്ങളില്ലാത്ത ഒരു ലോകം സ്വപ്നം കാണുന്നവര്‍ക്ക് വേണ്ടി നാടകം കളിച്ച എന്റെ സഹപ്രവര്‍ത്തകന്‍ അലന്‍സിയര്‍ ക്ക് എന്റെ സല്യൂട്ട്.’- ജോയ് മാത്യു.

കഴിഞ്ഞദിവസം കാസര്‍ഗോഡ് വച്ചായിരുന്നു അലന്‍സിയറിന്റെ പ്രതിഷേധനാടകം. ജനിച്ച നാട്ടില്‍ ജീവിക്കാനുള്ള അവകാശം വേണം. പ്രതിഷേധമല്ല, ഇത്. പ്രതിരോധമാണ്. നടനാണ്. അതിനേക്കാളുപരി ഈ നാട്ടില്‍ ജീവിക്കുന്ന സാധാരണ മനുഷ്യനാണ് താന്‍ എന്ന് അലന്‍സിയര്‍ പറയുന്നു.

‘എന്റെ നാടിനെക്കുറിച്ച് എനിക്ക് അഭിമാനം. അടുത്ത നാടിനെക്കുറിച്ച് അതിലേറെ അഭിമാനം. എന്നിട്ടും എന്നോട് ചോദിക്കുന്നു ഞാന്‍ ആരാണെന്ന്? എന്നു ചോദിച്ചു തുടങ്ങുന്ന തെരുവു നാടകം അവസാനിക്കുന്നത് ‘അണ്ടര്‍വയറിന്റെ സ്‌നേഹം, രാജ്യസ്‌നേഹമല്ല’ എന്ന് പറഞ്ഞാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News