പന്ത്രണ്ടുവയസുകാരി ഓണ്‍ലൈന്‍ സ്ട്രീം ചെയ്ത് ആത്മഹത്യ ചെയ്തു; ബന്ധു ലൈംഗികമായി പീഡിപ്പിച്ചതിനാല്‍ ഇനി ജീവിക്കാനില്ലെന്ന് പെണ്‍കുട്ടി

പോക് കൗണ്ടി: ബന്ധു ലൈംഗികമായി പീഡിപ്പിച്ചതില്‍ മനംനൊന്ത് പന്ത്രണ്ടു വയസുകാരി ഓണ്‍ലൈനില്‍ ലൈവ് സ്ട്രീം ചെയ്ത് ജീവനൊടുക്കി. ജോര്‍ജിയയിലെ പോക് കൗണ്ടിയിലാണു സംഭവം. പോക് കൗണ്ടി കെഡര്‍ടൗണ്‍ മിഡില്‍ സ്കൂള്‍ വിദ്യാര്‍ഥിനി കാറ്റ്ലിനാണ് ജീവനൊടുക്കിയത്. കാറ്റ്ലിന്‍റെ വീഡിയോ ഏറെ ചര്‍ച്ചയായതിനെത്തുടര്‍ന്നും വിമര്‍ശനം ഉയര്‍ന്നതിനെത്തുടര്‍ന്നും ഫേസ്ബുക്ക് നീക്കം ചെയ്തു.

താന്‍ ബന്ധുവിനാല്‍ മാനസികമായും ലൈംഗികമായും ദുരുപയോഗിക്കപ്പെട്ടു എന്നു പറഞ്ഞ് കാറ്റ്ലിന്‍ വീടിന്‍റെ പിന്നില്‍ തൂങ്ങിമരിക്കുകയായിരുന്നു. ഡിസംബര്‍ മുപ്പതിനായിരുന്നു സംഭവം. ഇരുപതോളം മിനുട്ട് ദൈര്‍ഘ്യമുണ്ടായിരുന്നതായിരുന്നു വീഡിയോ. കാറ്റ്ലിനെ മറ്റൊരു സ്ത്രീ പേരുവിളിക്കുന്നതും പിന്നണിയില്‍ കേള്‍ക്കാന്‍ ക‍ഴിഞ്ഞിരുന്നു.

വീഡിയോ പ്രചരിച്ചതിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ഫേസ്ബുക്കില്‍നിന്നു നിരവധി ഓണ്‍ലൈന്‍ സൈറ്റുകള്‍ ഈ വീഡിയോ എടുത്തു നല്‍കിയിരുന്നു. ഇതു പിന്നീട് പൊലീസ് ഇടപെട്ടു നീക്കം ചെയ്യുകയായിരുന്നു. താന്‍ നിരന്തരം ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്നു പെണ്‍കുട്ടി ഡയറിയിലും എ‍ഴുതിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News