നരഭോജിയായ പെണ്‍കുട്ടിയുടെ കഥ; സംഭാഷണമല്ല, രക്തം നിറഞ്ഞ ചലച്ചിത്രം; ഹൊറര്‍ ചിത്രം റോയുടെ ട്രെയിലര്‍ കാണാം

സസ്യാഹാരിയില്‍ നിന്നും നരഭോജിയായി മാറിയ പെണ്‍കുട്ടിയുടെ കഥ പറയുന്ന ഹൊറര്‍ ചിത്രം റോയുടെ ട്രെയിലര്‍ പുറത്തിറങ്ങി. പ്രായപൂര്‍ത്തിയായവര്‍ മാത്രം കാണുക എന്ന മുന്നറിയിപ്പോടെയാണ് ഭീതിയേറിയ രംഗങ്ങള്‍ ഉള്‍പ്പെടുത്തി ട്രെയിലര്‍ റിലീസ് ചെയ്തത്. ജൂലിയ ഡുക്കോര്‍ണുവാണ് ഫ്രഞ്ച് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചത്.

ഗാരന്‍സ് മാരില്ലര്‍ ആണ് സസ്യാഹാരിയായ ജസ്റ്റിന്‍ എന്ന കോളജ് വിദ്യാര്‍ത്ഥിനിയായി അഭിനയിക്കുന്നത്. സസ്യാഹ്രിയില്‍ നിന്നും പതിയെ നരഭോജിയായി ജസ്റ്റിന്‍ മാറുന്നു. ഇതുമുതലാണ് പേടിപ്പെടുത്തുന്ന രംഗങ്ങള്‍ ആരംഭിക്കുന്നത്.

 

വരുന്ന മാര്‍ച്ച് 15നാണ് ഫ്രാന്‍സില്‍ ചിത്രം റിലീസ് തീരുമാനിച്ചിരിക്കുന്നത്. 99 മിനുട്ട് ദൈര്‍ഘ്യമുള്ള ചിത്രം ഫ്രഞ്ച് ഭാഷയിലാണ് ഒരുക്കിയത്. ഫ്രാന്‍സ് – ബെല്‍ജിയം സംയുക്ത ചിത്രം എന്ന നിലയിലാണ് റോ അവതരിപ്പിക്കുന്നത്.

പോയവര്‍ഷത്തെ കാന്‍സ് ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ച് കൈയ്യടി നേടിയ ചിത്രം കൂടിയാണ് റോ. ഇവിടെനിന്നും ഫിപ്രസി വിഭാഗത്തില്‍ പുരസ്‌കാരവും നേടി. ഇതിന് പിന്നാലെ ലണ്ടന്‍ ഫിലിം ഫെസ്റ്റിവലിലെ യാഥാര്‍ത്ഥ്യബോധമുള്ള ചിത്രത്തിനുള്ള പുരസ്‌കാരവും തേടിയെത്തി. ടൊറാന്റോ ഫിലിം ഫെസ്റ്റിവലില്‍ റോ കണ്ട ചിലര്‍ മോഹാലസ്യപ്പെട്ടു വീണുവെന്ന് വാര്‍ത്തകള്‍ വന്നിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News