ഇന്നോവ സ്റ്റെപ്പുകളിലൂടെ ഓടിച്ചാല്‍ എന്തു സംഭവിക്കും; കെ എല്‍ രജിസ്ട്രേഷന്‍ ഇന്നോവ ക്രിസ്റ്റ പടികളിലൂടെ ഓടിച്ചിറക്കിയപ്പോള്‍ സംഭവിച്ചതു കാണാം

മലയാളിയുടെ പ്രിയവാഹനമാണ് ഇന്നോവ. നിരത്തുകളിലൂടെ സുഖസുന്ദരമായി പാഞ്ഞുപോകാന്‍ ക‍ഴിയും. സ്റ്റെപ്പുകളിലൂടെ ഇന്നോവയ്ക്കിറങ്ങാന്‍ പറ്റുമോ. സംശയം നിവര്‍ത്തിക്കാന്‍ ഒരു ഡ്രൈവര്‍ ശ്രമിച്ചതാണ് ഇപ്പോള്‍ ഹിറ്റ്.

കെ എല്‍ രജിസ്ട്രേഷനിലുള്ള ഇന്നോവ ക്രിസ്റ്റയാണ് പടിക്കെട്ടുകളിലൂടെ ഇറക്കാന്‍ ശ്രമിച്ചത്. പടികള്‍ ഓരോന്നായി ഇറക്കിക്ക‍ഴിഞ്ഞപ്പോ‍ഴാണു കിട്ടയത് എട്ടിന്‍റെ പണിയായെന്നു ഡ്രൈവര്‍ക്കു മനസിലായത്. അവസാന പടി ഇറങ്ങിക്ക‍ഴിഞ്ഞപ്പോള്‍ വണ്ടിയുടെ ബമ്പര്‍ നിലത്തിടിച്ചു നിന്നു. അബദ്ധം പറ്റിയതാണെന്നു ഡ്രൈവര്‍ സമ്മതിക്കുകയും ചെയ്തു. വീഡിയോ കണ്ടു നോക്കൂ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here