രൂപയുടെ മൂല്യമിടിയാന്‍ കാരണം ഗാന്ധിജിയുടെ ചിത്രമാണെന്ന് ബിെജപി മന്ത്രി; നോട്ടില്‍നിന്ന് ഗാന്ധിജിയുടെ ചിത്രം നീക്കം ചെയ്യും; പകരം മോദിയുടെ ചിത്രം

ചണ്ഡീഗഡ്: രൂപയുടെ മൂല്യമിടിയാന്‍ കാരണം നോട്ടില്‍ ഗാന്ധിജിയുടെ ചിത്രമുള്ളതുകൊണ്ടാണ് അതിനാല്‍ അതു നീക്കം ചെയ്യുമെന്നും ഹരിയാന ആഭ്യന്തര മന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ അനില്‍ വിജ്. ഗാന്ധിജിയുടെ ചിത്രം മാറ്റി പകരം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം പതിക്കുമെന്നും വിപണിമൂല്യം കൂടുതല്‍ മോദിക്കാണെന്നും അനില്‍ വിജ് പറഞ്ഞു.

ഖാദി വ്യവസായത്തിന്‍റെ അന്തകനായത് മഹാത്മാഗാന്ധിയാണെന്ന അധിക്ഷേപവും അനില്‍ വിജ് ഉന്നയിച്ചു. ഖാദി ഗ്രാമോദ്യോഗിന്‍റെ കലണ്ടറില്‍നിന്ന് മഹാത്മാഗാന്ധിയുടെ ചിത്രം നീക്കി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം അച്ചടിച്ച വിവാദത്തിനു പിന്നാലെയാണ് നോട്ടില്‍നിന്നും ഗാന്ധിജിയെ പുറത്താക്കുമെന്നു ബിജെപി മന്ത്രിയുടെ പരാമര്‍ശം.

ഖാദിക്കു മഹാത്മാഗാന്ധിയെക്കാള്‍ നല്ല ബ്രാന്‍ഡ് മുഖം മോദിയാണ്. മോദിയുമായി സഹകരിക്കാന്‍ തുടങ്ങിയതിനുശേഷം ഖാദിയുടെ വിറ്റുവരവ് 14 ശതമാനം വര്‍ധിച്ചിട്ടുണ്ടെന്നും അംബാലയിലെ ഒരു പൊതുപരിപാടിയില്‍ അനില്‍ വിജ് പറഞ്ഞു. ഖാദി മഹാത്മാഗാന്ധിയുടെ പേരില്‍ പേറ്റന്‍റ് ഉള്ളതല്ല. ഖാദിയുടെ തകര്‍ച്ചയ്ക്കു കാരണമായത് ഗാന്ധിജിയുടെ പേരാണ്. അതുതന്നെയാണ് രൂപയുടെ കാര്യത്തിലും സംഭവിച്ചത്- അനില്‍ വിജ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here