സ്റ്റണ്ട് ഷൂട്ട് ചെയ്യുമ്പോള്‍ പ്രിയങ്ക ചോപ്ര തലയിടിച്ചുവീണു; ക്വാണ്ടിക്കോയുടെ ഷൂട്ടിംഗിനിടെ പരുക്കേറ്റ താരം പൂര്‍ണവിശ്രമത്തില്‍

മുംബൈ: ബോളിവുഡ് നടി പ്രിയങ്ക ചോപ്രയ്ക്ക് ഷൂട്ടിംഗിനിടെ തലയടിച്ചു വീണു പരുക്കേറ്റ്. ഇംഗ്ലീഷ് ടെലിവിഷന്‍ പരമ്പര ക്വാണ്ടിക്കോയ്ക്കായി സ്റ്റണ്ട് സീന്‍ ചിത്രീകരിക്കുമ്പോ‍ഴാണ് പ്രിയങ്ക വീണത്. വിദഗ്ധ ചികിത്സയ്ക്കു ശേഷം പ്രിയങ്ക പൂര്‍ണ വിശ്രമത്തിലാണ്.

പരമ്പരയുടെ രണ്ടാമത്തെ സീസണ്‍ ചിത്രീകരിക്കുന്നതിനായി ന്യൂയോര്‍ക്കിലെത്തിയ സംഘം ചിത്രീകരണം തുടരും. ബേവാച്ച് എന്ന സിനിമയ്ക്ക് ശേഷം പ്രിയങ്ക അഭിനയിച്ചു കൊണ്ടിരിക്കുന്ന ക്വോണ്ടിക്കോ എന്ന ടെലിവിഷന്‍ പരമ്പര താരത്തിന് വളരെയധികം ജനപ്രീതിയാണ് നേടിക്കൊടുത്തത്. 34 കാരിയായ പ്രിയങ്ക ഒരു സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് നിലതെറ്റി വീണത്. വീഴ്ചയില്‍ തലയ്ക്ക് ആഘാതമേറ്റതിനെ തുടര്‍ന്നാണ് താരത്തെ ഉടന്‍ ആശുപത്രിയിലെത്തിച്ചത്.

അടുത്ത ആഴ്ചയോടെ പ്രിയങ്ക ചിത്രീകരണത്തിനെത്തുമെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നത്. കഴിഞ്ഞ ദിവസം ക്വോണ്ടിക്കോയുമായി ബന്ധപ്പെട്ട് നടന്ന വാര്‍ത്താ സമ്മേളനത്തിലും താരം പങ്കെടുത്തില്ല. 74 ാമത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരദാന ചടങ്ങില്‍ പങ്കെടുത്തതിനു പിന്നാലെയാണ് പ്രിയങ്കയ്ക്ക് അപകടം സംഭവിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here