സംസ്ഥാന സ്‌കൂൾ കലോത്സവം വിജിലൻസ് നിരീക്ഷിക്കും; ഒത്തുകളിക്കെതിരെ കർശന നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം

തിരുവനന്തപുരം: സംസ്ഥാന സ്‌കൂൾ കലോത്സവം വിജിലൻസ് നിരീക്ഷണത്തിൽ നടക്കും. കലോത്സവം പൂർണമായും നിരീക്ഷിക്കാൻ വിജിലൻസ് ഡയറക്ടർക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി. ഒത്തുകളി ഇല്ലാതാക്കുന്നതിനാണ് വിജിലൻസ് നിരീക്ഷണത്തിൽ കലോത്സവം നടത്തുന്നത്. ഒത്തുകളി ഇല്ലാതാക്കാൻ കർശനമായ നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി വിജിലൻസ് ഡയറക്ടർക്കു നിർദേശം നൽകിയിട്ടുണ്ട്.

ഒത്തുകളി ഇല്ലാതാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നു വിദ്യാഭ്യാസ ഡയറക്ടറോടും മുഖ്യമന്ത്രി പിണറായി ആവശ്യപ്പെട്ടു. കലോത്സവം ആകെ അപാകതകൾ നിറഞ്ഞതാണെന്നും നടപടി എടുക്കണമെന്നും ചൂണ്ടിക്കാട്ടി ഒരു വിദ്യാർത്ഥിനി മുഖ്യമന്ത്രിക്കു കത്തയച്ചിരുന്നു. ഈ കത്തു കണക്കിലെടുത്താണ് മുഖ്യമന്ത്രി നടപടി സ്വീകരിച്ചത്. വിദ്യാഭ്യാസ മന്ത്രിക്കു മുഖ്യമന്ത്രി നിർദേശം നൽകി.

കലോത്സവത്തിൽ കയ്യാങ്കളിയും ഒത്തുകളിയും പറ്റില്ല. അപ്പീലുകൾക്ക് നീതിപൂർണമായ തീരുമാനം വേണമെന്നും ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി വിദ്യാഭ്യാസ മന്ത്രിക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here