കേരളത്തിലെ ബിജെപിയില്‍ പ്രതിസന്ധി രൂക്ഷം; സി കെ പദ്മനാഭനും എ എന്‍ രാധാകൃഷ്ണനും എതിരേ നടപടിയുണ്ടാകും; ഇരു നേതാക്കളെയും അനുകൂലിച്ച് പാര്‍ട്ടിയില്‍ ‍നേതാക്കള്‍ രണ്ടു ചേരിയില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ബിജെപിയില്‍ പ്രതിസന്ധി രൂക്ഷമാകുന്നു. മുതിര്‍ന്ന ബിജെപി നേതാക്കളായ സി കെ പദ്മനാഭനും എ എന്‍ രാധാകൃഷ്ണനും എതിേര അച്ചടക്ക നടപടിയുണ്ടാകുമെന്നുറപ്പായി. എം ടി വാസുദേവന്‍ നായരെയും കമലിനെയും ചെഗുവേരയെയും എതിര്‍ത്ത് എ എന്‍ രാധാകൃഷ്ണനും ഇതിനോടുള്ള വിരുദ്ധാഭിപ്രായവുമായി സി കെ പദ്മനാഭന്‍ വന്നതുമാണ് നടപടിയിലേക്കു നയിക്കുന്ന കാരണങ്ങള്‍. ഇരു നേതാക്കളുടെയും പക്ഷത്തു മറ്റുള്ള നേതാക്കള്‍ രണ്ടു പക്ഷമായി അണിനിരന്നതോടെ സംസ്ഥാനത്തെ ബിജെപി കടുത്ത വിഭാഗീയതയിലാണെന്നാണു റിപ്പോര്‍ട്ട്.

ഇന്നു മുതല്‍ മൂന്നു ദിവസങ്ങളിലായി കോട്ടയത്തു പാര്‍ട്ടി സംസ്ഥാന കൗണ്‍സില്‍ യോഗം നടക്കുകയാണ്. ചെഗുവേരയെ അധിക്ഷേപിച്ചും എം ടി വാസുദേവന്‍ നായരെയും കമലിനെയും അപമാനിച്ചും രംഗത്തുവന്ന എ എന്‍ രാധാകൃഷ്ണന്‍റെ നിലപാടുകളെ തള്ളി പീപ്പിള്‍ ടിവിക്കു നല്‍കിയ അഭിമുഖത്തിലാണ് സി കെ പദ്മനാഭന്‍ രംഗത്തെത്തിയത്. ഇത് ബിജെപിക്കുള്ളില്‍ നിലനിന്നിരുന്ന ശീതയുദ്ധത്തെ മറനീക്കി പുറത്തുകൊണ്ടുവന്നു. പാര്‍ട്ടിയിലെ ശാക്തിക ചേരികള്‍ ശക്തമായ രംഗത്തുവന്നതോടെ പ്രസിഡന്റ് കുമ്മനം രാജശേഖരനുനേരെയും കടുത്ത വിമര്‍ശനമുണ്ടാകും.

എംടിക്കെതിരായ സംഘ്പരിവാര്‍ ഭീഷണി കേരളത്തിന് നാണക്കേടാണെന്ന് കമല്‍; ബിജെപി തന്നെ വേട്ടയാടുന്നത് മുസ്ലീമായതുകൊണ്ട്

സി കെ പദ്മനാഭനെതിരേ നടപടിവേണമെന്ന ആവശ്യവുമായി സംസ്ഥാന കൗണ്‍സില്‍ അംഗം കെ കെ സുരേന്ദ്രന്‍ രംഗത്തുവന്നിരുന്നു. ഈ ആവശ്യം ബിജെപി സംസ്ഥാന സെക്രട്ടറിമാരുടെ യോഗം ചര്‍ച്ച ചെയ്യും. അതിനു ശേഷം കോര്‍കമ്മിറ്റിയിലും വിശദമായ ചര്‍ച്ച നടക്കും. അതേസമയം, ബിജെപിയില്‍ മുന്‍ സംസ്ഥാന പ്രസിഡന്‍റ് വി മുരളീധരന്‍റെ നേതൃത്വത്തില്‍ മറ്റൊരു ശാക്തിക ചേരിയും പ്രവര്‍ത്തിക്കുന്നുണ്ട്. കെ സുരേന്ദ്രനും വി മുരളീധരനുമാണ് ഈ ചേരിയിലുള്ളത്.

സംവിധായകൻ കമൽ രാജ്യം വിടണമെന്നു ബിജെപി; കമൽ തീവ്രവാദിയാണെന്നു എ.എൻ രാധാകൃഷ്ണൻ; ചെ ഗുവേരയുടെ ചിത്രങ്ങൾ എടുത്തു മാറ്റണമെന്നും രാധാകൃഷ്ണൻ

സി കെ പദ്മനാഭന്‍ മുമ്പും ബിജെപിയുടെ നിലപാടുകള്‍ക്കെതിരേ പാര്‍ട്ടിയില്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇക്കുറി എം ടി വാസുദേവന്‍ നായരെ അധിക്ഷേപിച്ചതു ശരിയായില്ലെന്നും എം ടി ഹിമാലയതുല്യനായ മലയാളിയാണെന്നും പറഞ്ഞാണ് സി കെ പദ്മനാഭന്‍ രംഗത്തെത്തിയത്. ഗദ്ദാമയും പെരുമ‍ഴക്കാലവും പോലുള്ള ചിത്രങ്ങളെടുത്തിട്ടുള്ള കമലിനെ ആരും ദേശസ്നേഹം പഠിപ്പിക്കേണ്ടതില്ലെന്നും കമല്‍ പാകിസ്താനിലേക്ക് പൊയ്ക്കോള്ളട്ടെ എന്ന എ എന്‍ രാധാകൃഷ്ണന്‍റെ പരാമര്‍ശം ശരിയായില്ലെന്നും പദ്മനാഭന്‍ തുറന്നു പറയുകയായിരുന്നു.

സി കെ പദ്മനാഭന്‍ നടത്തിയത് അച്ചടക്കലംഘനമെന്നു സുരേന്ദ്രന്‍; പദ്മനാഭനെ പുറത്താക്കണമെന്ന് നേതൃത്വത്തോട് ആവശ്യപ്പെട്ടു; സംസ്ഥാന നേതൃയോഗങ്ങളില്‍ ഉന്നയിക്കുമെന്നും കെ കെ സുരേന്ദ്രന്‍

ഇതോടെ, എ എന്‍ രാധാകൃഷ്ണനെ അനുകൂലിക്കുന്നവരും സി കെ പദ്മനാഭനെ അനുകൂലിക്കുന്നവരും രണ്ടു പക്ഷത്തായി. സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരനോടു വിയോജിപ്പുള്ള മറ്റൊരു പക്ഷവും പാര്‍ട്ടിയിലുണ്ട്. പാര്‍ട്ടി മേഖലാ ജാഥകളുടെ ഉദ്ദേശലക്ഷ്യം വ‍ഴിമാറിപ്പോയെന്നും പരാതിയുണ്ട്. ഇരുവര്‍ക്കുമെതിരേ നടപടിയുണ്ടായാല്‍ സംസ്ഥാന ബിജെപിയില്‍ അതു വലിയ പൊട്ടിത്തെറിക്കായിരിക്കും വ‍ഴിയൊരുക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News