ജിഷ്ണുവിന്റെ മരണം: കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണം; എത്ര ഉന്നതനായാലും ശിക്ഷിക്കപ്പെടും; വിദ്യാര്‍ത്ഥി സമരത്തിന് പിന്തുണയെന്നും കോടിയേരി

കോഴിക്കോട് : സ്വാശ്രയ കോളജ് വിദ്യാര്‍ത്ഥി ജിഷ്ണുവിന്റെ ആത്മഹത്യയില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സംഭവത്തിന് പിന്നില്‍ ഏത് ഉന്നതനായാലും ശിക്ഷിക്കപ്പെടുമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

സ്വാശ്രയ മാനേജ്‌മെന്റുകളുടെ വിദ്യാര്‍ത്ഥി വിരുദ്ധ നടപടികള്‍ക്കെതിരെ വിദ്യാര്‍ത്ഥി സംഘടനകള്‍ നടത്തുന്ന സമരത്തിന് സിപിഐഎമ്മിന്റെ പിന്തുണയുണ്ടാവുമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ജിഷ്ണുവിന്റെ വീട്ടിലെത്തി മാതാപിതാക്കളെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു കോടിയേരി ബാലകൃഷ്ണന്‍.

ജിഷ്ണുവിന്റെ വീട്ടിലെത്തിയ കോടിയേരി മാതാപിതാക്കളെ ആശ്വസിപ്പിച്ചു. സിപിഐഎം ജില്ലാ സെക്രട്ടറി പി മോഹനന്‍, എഎന്‍ ഷംസീര്‍ എംഎല്‍എ എന്നിവരും കോടിയേരിക്കൊപ്പമുണ്ടായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here