പൊലീസ് തലപ്പത്ത് വൻ അഴിച്ചുപണി; ആർ.ശ്രീലേഖയ്ക്ക് ജയിൽ മേധാവിയായി മാറ്റം; മഹിപാൽ യാദവും ശ്രീജിത്തും ക്രൈംബ്രാഞ്ച് ഐജിമാർ

തിരുവനന്തപുരം: പൊലീസ് തലപ്പത്ത് വൻ അഴിച്ചുപണി നടത്തി സംസ്ഥാന സർക്കാർ ഉത്തരവിറക്കി. സംസ്ഥാന ആഭ്യന്തര വകുപ്പാണ് ഉത്തരവിറക്കിയത്. ഇന്റലിജൻസ് എഡിജിപി സ്ഥാനത്തു നിന്ന് ആർ.ശ്രീലേഖയെ മാറ്റിയതാണ് പ്രധാന മാറ്റം. ആർ.ശ്രീലേഖയെ ജയിൽ മേധാവിയായിട്ടാണ് മാറ്റിയത്. പകരം മുഹമ്മദ് യാസിനെ ഇന്റലിജൻസ് എഡിജിപിയായി നിയമിച്ചു.

രാജേഷ് ദിവാനെ ഉത്തരമേഖല എഡിജിപിയായും നിയമിച്ചു. നിതിൻ അഗർവാളിനെ ക്രൈംബ്രാഞ്ച് എഡിജിപിയായും എ.അനിൽകാന്തിനെ പൊലീസ് ഹെഡ് ക്വാർട്ടേഴ്‌സ് എഡിജിപിയായും നിയമിച്ചു. പി.വിജയനെ മധ്യമേഖലാ ഐജിയായും നിയമിച്ചു. എസ്.ശ്രീജിത്തും മഹിപാൽ യാദവും ക്രൈംബ്രാഞ്ച് ഐജിമാരായി. എഡിജിപി പദ്മകുമാർ കേരള പൊലീസ് അക്കാദമി മേധാവിയാകും.

ടോമിൻ ജെ തച്ചങ്കരിയെ കോസ്റ്റൽ എഡിജിപിയായി നിയമിച്ചു. ബൽറാം കുമാർ ഉപാധ്യായയെ പൊലീസ് ഹൗസിംഗ് ബോർഡ് മേധാവിയായും നിയമിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News