ജലദോഷം മാറാന്‍ പശുവിനടുത്ത് പോയാല്‍ മതി; ചാണകത്തില്‍ വൈറ്റമിന്‍ ബിയുണ്ട്; റേഡിയോ ആക്ടീവ് പദാര്‍ത്ഥങ്ങളെ നിര്‍വീര്യമാക്കുമെന്നും രാജസ്ഥാന്‍ വിദ്യാഭ്യാസമന്ത്രി

ഭോപ്പാല്‍ : ജലദോഷവും ചുമയും മാറാന്‍ പശുവിനടുത്ത് പോയാല്‍ മതിയെന്ന് രാജസ്ഥാന്‍ വിദ്യാഭ്യാസ മന്ത്രി. ജനങ്ങള്‍ പശുവിന്റെ ശാസ്ത്രീയമായ പ്രാധാന്യം മനസ്സിലാക്കണം. ഓക്‌സിജന്‍ ശ്വസിക്കുകയും പുറത്തുവിടുകയും ചെയ്യുന്ന ഏക മൃഗമാണ് പശുവെന്നും മന്ത്രി വസുദേവ് ദേവ്‌നാനി പറഞ്ഞു.

ഇക്കാരണങ്ങളാല്‍ തന്നെ രാജ്യത്തെ യുവജനത പശുസംരക്ഷണം നടത്തണം. ചാണകത്തില്‍ ധാരാളം വൈറ്റമിന്‍ ബി അടങ്ങിയിട്ടുണ്ട്. റേഡിയോ ആക്റ്റീവ് പദാര്‍ഥങ്ങളെ നിര്‍വ്വീര്യമാക്കാനുള്ള കഴിവ് ചാണകത്തിനുണ്ടെന്നും മന്ത്രി തള്ളിവിട്ടു. ഹിംഗോണിയ പശു പുനരധിവാസ കേന്ദ്രത്തിലെ ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് വിദ്യാഭ്യാസമന്ത്രിയുടെ പ്രസ്താവന.

വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന രാജസ്ഥാന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് റിലീസിലൂടെ പുറത്തുവിടുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here