കാസർഗോഡ് നിന്നു കാണാതായ കുട്ടികളെ കണ്ടെത്താൻ സഹായിച്ചത് പീപ്പിൾ വാർത്ത; ഉമ്മ കരയുന്ന ദൃശ്യങ്ങളാണ് വീട്ടിലേക്കു വിളിക്കാൻ പ്രേരിപ്പിച്ചതെന്നു മുബഷീറ | വീഡിയോ

കാസർഗോഡ്: കാസർഗോഡ് പെരിയ സ്‌കുളിൽ നിന്നും ഒരുമാസം മുമ്പ് കാണാതായ ആൺകുട്ടിയെയും പെൺകുട്ടിയെയും കണ്ടെത്താൻ സഹായകമായത് പീപ്പിൾ ടി.വി സംപ്രേഷണം ചെയ്ത വാർത്ത. തന്നെയോർത്ത് ഉമ്മ കരയുന്ന വാർത്തയിലെ ദൃശ്യങ്ങളാണ് വീട്ടിലേക്ക് ബന്ധപ്പെടുവാൻ തനിക്കു പ്രേരണയായതെന്ന് കാഞ്ഞങ്ങാട് മഡിയനിലെ ഫാത്തിമത്ത് മുബഷീറ ബന്ധുക്കളോട് വെളിപ്പെടുത്തി. ഹൈക്കോടതിയിൽ ഹാജരാക്കിയപ്പോഴാണ് മുബഷീറ ഇക്കാര്യം പറഞ്ഞത്. മുബഷീറയെയും നിയാസിനെയും ബന്ധുക്കൾക്കൊപ്പം വിട്ടു.

കഴിഞ്ഞ ഡിസംബർ ഒമ്പതിനാണ് കാസർഗോഡ് പെരിയയിലെ സ്വകാര്യ സ്‌കൂളിലെ വിദ്യാർഥികളായ മുബഷീറയെയും നിയാസിനെയും കാണാതായത്. പൊലീസും ബന്ധുക്കളും ഒരു മാസത്തോളം തെരച്ചിൽ നടത്തിയെങ്കിലും ഒരു  തുമ്പും കിട്ടിയില്ല.  ഈമാസം 13നു പീപ്പിൾ ടിവി ഇവരുടെ തിരോധാനം സംബന്ധിച്ച് വാർത്ത സംപ്രേഷണം ചെയ്തു. ചെന്നൈയിൽ മുബഷിറയും നിയാസും താമസിച്ചിരുന്ന വീടിനു സമീപത്തെ വീട്ടിൽ ടിവി കാണുമ്പോഴാണ് പീപ്പിൾ ടിവിയിൽ തന്നെക്കുറിച്ചു വന്ന വാർത്ത മുബഷീറയുടെ ശ്രദ്ധയിൽപ്പെട്ടത്.

ഉമ്മ തന്നെക്കുറിച്ച് കരഞ്ഞു പറയുന്ന പീപ്പിളിലെ ദൃശ്യങ്ങൾ വീട്ടിലേക്കു ഫോൺ ചെയ്യുവാൻ തന്നെ പ്രേരിപ്പിച്ചതായി മുബഷീറ ബന്ധുക്കളാട് പറഞ്ഞു. ചെന്നൈയിൽ നിന്നും ഇന്നലെ ഹൈക്കോടതിയിൽ മുബഷീറയെയും നിയാസിനെയും ഹോസ്ദുർഗ് പൊലീസ് ഹാജരാക്കി. മുബഷീറയുടെ ബന്ധുക്കൾ ഹേബിയസ് കോർപ്പസ് ഹർജി ഹൈക്കോടതിയിൽ നൽകിയിരുന്നു. പ്രായപൂർത്തിയാകാത്ത ഇരുവരെയും കോടതി ബന്ധുക്കൾകൊപ്പം വിട്ടയച്ചു.

പീപ്പിള്‍ ടിവി സംപ്രേഷണം ചെയ്ത വാര്‍ത്ത

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here