‘ഇത്തിരി പിണ്ണാക്കും പരുത്തിക്കുരുവും കൊടുത്താ ഓക്‌സിജൻ കിട്ടും’; ബിജെപി മന്ത്രിയെ ട്രോളി സോഷ്യൽമീഡിയ

ജലദോഷം മാറാൻ പശുവിന്റെ അടുത്തു നിന്നാൽ മതിയെന്നു പറഞ്ഞ ബിജെപി മന്ത്രിയെ ട്രോളി കൊല്ലുകയാണ് സോഷ്യൽ മീഡിയ. ഒരൽപം പരുത്തിക്കുരുവും അൽപം പിണ്ണാക്കും കൊടുത്താൽ ഓക്‌സിജൻ ശറപറാന്നു വരും എന്നു തുടങ്ങി, ഓക്‌സിജൻ സ്വീകരിക്കുന്ന സുരേഷ് ഗോപി എന്നു വരെ നീളുന്നു ട്രോളുകൾ. പശുവിന്റെ അടുത്തു പോയ സംഘി എന്ന രീതിയിൽ മുഖത്ത് ചാണകവുമായി നിൽക്കുന്ന പപ്പയുടെ സ്വന്തം അപ്പൂസിലെ ശങ്കരാടിയുടെ ചിത്രവും ട്രോളായി.

Cow Troll 1

ഇതൊക്കെ എന്തു പറഞ്ഞു ന്യായീകരിക്കും, ഞങ്ങൾ എന്തു തെറ്റു ചെയ്തു എന്നു ചോദിക്കുന്ന ബിജെപി പ്രവർത്തകരും ട്രോളായി. പല സിനിമകളിൽ നിന്നും വെട്ടിയെടുത്ത സീനുകൾ വെച്ച് അതിനനുസരിച്ച ഡയലോഗുകളും തിരുകി ട്രോളുകൾ മനോഹരമാക്കിയിട്ടുണ്ട് ട്രോളൻമാർ. മണ്ടത്തരം ആരു പറഞ്ഞാലും ആഘോഷമാക്കുന്ന ട്രോളൻമാർ ബിജെപി മന്ത്രിയുടെ മണ്ടത്തരവും ആഘോഷിക്കുകയാണ്.

Cow Troll 2 Cow Troll 3

ഓക്‌സിജൻ ശ്വസിക്കുകയും പുറത്തുവിടുകയും ചെയ്യുന്ന അപൂർവ മൃഗമാണ് പശുവെന്ന് രാജസ്ഥാൻ വിദ്യാഭ്യാസ മന്ത്രി വാസുദേവ് ദേവനാനി ഇന്നലെ പറഞ്ഞിരുന്നു. ജലദോഷവും ചുമയും പിടിപെട്ട ഒരാൾ പശുവിന് സമീപത്ത് ചെന്നാൽ രോഗത്തിന് ശമനമുണ്ടാകുമെന്നും മന്ത്രി കണ്ടുപിടിച്ചിരുന്നു.

Cow Troll 4 Cow Troll 5

രാജസ്ഥാനിലെ അക്ഷയപാത്ര ഫൗണ്ടേഷൻ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു മന്ത്രിയുടെ ഈ മണ്ടൻ പ്രസ്താവന. മണ്ടത്തരമാണെന്നു വ്യക്തമാക്കുന്നതാണ് 2006-ൽ ശാസ്ത്രീയമായി പുറത്തു വന്ന റിപ്പോർട്ട്. പശുക്കളുടെ ദഹന വ്യവസ്ഥയിൽ നിന്നും ചാണകത്തിൽ നിന്നും പുറത്തു വരുന്ന മീഥെയ്ൻ വാതകം ആഗോളതാപനത്തിന് കാരണമാകുന്നതായി ഈ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. വ്യവസായങ്ങളിൽ നിന്നുള്ള ഹരിതഗൃഹ വാതകങ്ങൾ നിയന്ത്രിക്കാൻ കഴിയുമെങ്കിലും കാലികളിൽ നിന്നുള്ളവ നിയന്ത്രിക്കാൻ സാധിക്കില്ലെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നുണ്ട്.

Cow Troll 6 Cow Troll 7 Cow Troll 8 Cow Troll 9 Cow Troll 10 Cow Troll 11 Cow Troll 12 Cow Troll 13 Cow Troll 14 Cow Troll 15

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News