ആമിര്‍ പിന്‍മാറിയിരുന്നെങ്കില്‍ ദംഗലില്‍ മോഹന്‍ലാല്‍; തുറന്നു പറഞ്ഞ് ദിവ്യാ റാവു

ആമിര്‍ ഖാന്‍ നായകനായ ദംഗലില്‍ അദ്ദേഹം അഭിനയിച്ചിരുന്നില്ലെങ്കില്‍, ആ അവസരം മോഹന്‍ലാലിന് ലഭിക്കുമായിരുന്നെന്ന് മലയാളിയും യുടിവി മോഷന്‍ പിക്‌ചേഴ്‌സിന്റെ ക്രിയേറ്റീവ് ഹെഡുമായ ദിവ്യ റാവു. ദംഗലിലെ മഹാവീര്‍ സിംഗ് ഫോഗട്ടാകാന്‍ ആമിര്‍ വിസമ്മതിച്ചിരുന്നെങ്കില്‍ മോഹന്‍ലാലിനെ സമീപിക്കാനായിരുന്നു തീരുമാനമെന്നാണ് ദിവ്യ പറയുന്നത്. മോഹന്‍ലാലിനൊപ്പം കമല്‍ഹാസനെയും പരിഗണിച്ചിരുന്നെന്നും ദിവ്യ പറയുന്നു.

DIVYA-RAO

മികച്ച അഭിപ്രായങ്ങള്‍ നേടി തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന ദംഗലിന്റെ ആശയവും ആദ്യം ഉദിച്ചത് ദിവ്യയിലാണ്. 2012ല്‍ വന്ന ഒരു വാര്‍ത്തയാണ് ദംഗല്‍ എന്ന സിനിമയിലേക്കു നയിച്ചത്. തന്റെ പെണ്‍മക്കളെ ഗുസ്തിയില്‍ ലോകോത്തര ചാമ്പ്യന്‍മാരാക്കാന്‍ പരിശീലനം നല്‍കിയ മഹാവീര്‍ സിംഗ് എന്ന പിതാവിനെ കുറിച്ചു വന്ന ആ വാര്‍ത്ത അന്ന് ഡിസ്‌നിയുടെ ക്രിയേറ്റീവ് ടീമിന്റെ ഭാഗമായിരുന്ന ദിവ്യ, സിദ്ധാര്‍ഥ് റോയ് കപൂറിന്റെയും മറ്റ് അംഗങ്ങളുടെയും ശ്രദ്ധയില്‍പ്പെടുത്തി. തുടര്‍ന്നാണ് ദിവ്യ ഉള്‍പ്പെടുന്ന ടീം, സംവിധായകന്‍ നിതേഷ് തിവാരിയെ സമീപിക്കുന്നത്. അങ്ങനെ ആമീറും ചിത്രത്തിന്റെ ഭാഗമാവുകയായിരുന്നെന്നും ദിവ്യ പറയുന്നു.

അതേസമയം, ചിത്രത്തിന്റെ കളക്ഷന്‍ 700 കോടിയിലേക്ക് അടുക്കുകയാണ്. ആഭ്യന്തര വിപണിയില്‍ ഏറ്റവും അധികം കളക്ഷന്‍ നേടുന്ന ചിത്രമായി ദംഗല്‍ കഴിഞ്ഞദിവസങ്ങളില്‍ മാറിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here