സൈറാ വസീമിന് പിന്തുണയുമായി ആമിര്‍ ഖാന്‍; ‘ഞങ്ങളെല്ലാം നിന്നോടൊപ്പം’; പതിനാറുകാരി പെണ്‍കുട്ടിയാണ് അവളെന്ന കാര്യം ഓര്‍ക്കുക

മുംബൈ: ജമ്മു മുഖ്യമന്ത്രി മെഹ്ബൂബാ മുഫ്തിയെ സന്ദര്‍ശിച്ച സംഭവത്തില്‍ നടി സൈറാ വസീമിന് പിന്തുണയുമായി ആമിര്‍ ഖാന്‍. ട്വിറ്ററിലൂടെയാണ് ആമിറിന്റെ സൈറയ്ക്ക് പിന്തുണ പ്രഖ്യാപിച്ചത്.

‘സൈറയുടെ പ്രസ്താവന വായിച്ചു. അത്തരമൊരു പ്രസ്താവനയിറക്കാന്‍ അവളെ പ്രേരിപ്പിച്ചതെന്തെന്ന് എനിക്ക് സങ്കല്‍പ്പിക്കാനാവും. സൈറാ, എനിക്ക് നിന്നോട് പറയാനുള്ളത് ഞങ്ങളെല്ലാം നിന്നോടൊപ്പമുണ്ടെന്നാണ്. നിന്നെപ്പോലെ കഴിവുറ്റ, കഠിനാധ്വാനികളായ, ധൈര്യശാലികളായ പെണ്‍കുട്ടികള്‍ മറ്റുള്ളവര്‍ക്കും മാതൃകയാണ്. ഇന്ത്യയില്‍ മാത്രമല്ല, ലോകമെമ്പാടുമുള്ള കുട്ടികള്‍ക്ക്. എന്നെ സംബന്ധിച്ച് എന്തായാലും നീ ഒരു റോള്‍ മോഡലാണ്. ദൈവം അനുഗ്രഹിക്കട്ടെ. സ്‌നേഹം. (സൈറയെ വെറുതെ വിടണമെന്ന് ഞാന്‍ എല്ലാവരോടും അഭ്യര്‍ഥിക്കുന്നു. സ്വന്തം ജീവിതം കണ്ടെത്താന്‍ ശ്രമിക്കുന്ന പതിനാറുകാരി പെണ്‍കുട്ടിയാണ് അവളെന്ന കാര്യം ഓര്‍ക്കുക)’- ആമിര്‍ പറയുന്നു.

സൈറ മെഹ്ബൂബാ മുഫ്തിയെ സന്ദര്‍ശിച്ചതിന് പിന്നാലെ സോഷ്യല്‍മീഡിയയില്‍ വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു. തുടര്‍ന്ന് താരം മാപ്പ് ചോദിച്ച് രംഗത്തെത്തി. ഇതും വാര്‍ത്തയായതോടെ മാപ്പ് അപേക്ഷ സൈറ നീക്കം ചെയ്തിരുന്നു. പോസ്റ്റ് ഇങ്ങനെ: ‘അടുത്തിടെ എന്റെ ഭാഗത്തുനിന്നുണ്ടായ ചില പ്രവൃത്തികളില്‍ ചിലര്‍ക്കെല്ലാം അനിഷ്ടം തോന്നിയെന്ന് ഞാന്‍ മനസിലാക്കുന്നു. അവരുടെ വികാരങ്ങള്‍ എനിക്ക് മനസിലാകുന്നു. ഞാന്‍ 16 വയസ് മാത്രമുള്ള പെണ്‍കുട്ടിയാണെന്ന് മനസിലാക്കി മാപ്പ് തരുമെന്ന് കരുതുന്നു’.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News