ഒറ്റക്കൈ കൊണ്ട് ചർക്ക തിരിച്ച് കാമറ തിരയുന്ന മോദി; ഇതൊക്കെ മോദിയെക്കൊണ്ടേ പറ്റൂ.! | വീഡിയോ

ദില്ലി: ഖാദി ഗ്രാമോദ്യോഗ് ഭവന്റെ കലണ്ടറിൽ ഒറ്റക്കൈ കൊണ്ട് ചർക്ക തിരിച്ച് കാമറക്കായി ചുറ്റും തിരിഞ്ഞു നോക്കുന്ന മോദിയുടെ വീഡിയോ വൈറലാകുന്നു. യൂട്യൂബിൽ പോസ്റ്റ് ചെയ്യപ്പെട്ട വീഡിയോ ഇതിനകം നിരവധിയാളുകൾ കണ്ടു കഴിഞ്ഞു. ചർക്ക തിരിക്കുന്ന പരസ്യത്തിൽ ഇരിക്കുന്ന മോദിയുടെ ഒരു തെറ്റ് ചൂണ്ടിക്കാണിച്ചു കൊണ്ടുള്ള ഒരു ട്രോൾ വീഡിയോ ആണിത്. ഒറ്റക്കൈ മാത്രം ഉപയോഗിച്ച് ചർക്ക തിരിക്കുന്ന മോദിയുടെ പിഴവാണ് ചൂണ്ടിക്കാണിക്കുന്നത്.

ഒരു കൈ മാത്രം ഉപയോഗിച്ചാണ് മോദി ചർക്ക തിരിക്കുന്നത്. യഥാർത്ഥത്തിൽ അതീവ ശ്രദ്ധയോടെ രണ്ടു കൈകളും ഉപയോഗിച്ചാണ് ചർക്ക തിരിക്കേണ്ടത്. എന്നാൽ, ഇവിടെ മോദി അതു ശ്രദ്ധിക്കുന്നില്ലെന്നു മാത്രമല്ല വളരെ നിസാരമായാണ് മോദി ചർക്ക തിരിക്കുന്നത്. മാത്രമല്ല, ചർക്കയിലേക്കു മോദി നോക്കുന്നുമില്ല. ചർക്കയിലേക്കു നോക്കാത്ത മോദി ചുറ്റും തിരിഞ്ഞു നോക്കുന്നുണ്ട്. ഇതു മോദി കാമറ എവിടെ എന്നു നോക്കുകയാണെന്നാണ് വീഡിയോയിൽ പറയുന്നത്.

വീഡിയോക്കു ഓൺലൈനിൽ വൻ പ്രചാരം ലഭിച്ചു. ഖാദി കലണ്ടറിൽ നരേന്ദ്ര മോദിയുടെ ചിത്രം വന്നതു മുതൽ ശക്തമായ വിമർശനം നേരിടുന്ന മോദിയും ബിജെപിയും ഈ വീഡിയോ കൂടി ആയതോടെ പരിഹാസപാത്രമാകുകകയും ചെയ്തു. മോദിയുടെ ചിത്രത്തിനെതിരെ ഖാദി വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷൻ ജീവനക്കാർ വായ മൂടിക്കെട്ടി പ്രതിഷേധിക്കുകയും ചെയ്തിരുന്നു.

എന്നാൽ ഗാന്ധിയെ മാറ്റിയ സംഭവം പുതിയത് അല്ലെന്നും, ഇത്തരത്തിൽ മുമ്പും നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും കെവിഐസി ചെയർമാൻ വിനയ് കുമാർ സക്‌സേന വിശദീകരണം നൽകി. ഖാദി വ്യവസായം പൂർണമായും ഗാന്ധി തത്വങ്ങളിലും ആശയങ്ങളിലും അടിസ്ഥാനമാക്കിയാണ്. ഗാന്ധിയുടെ ആത്മാവാണ് ഖാദി വ്യവസായം. അതിനാൽ ഗാന്ധിയെ അവഗണിക്കുന്ന പ്രശ്‌നമേയില്ലെന്ന് സക്‌സേന വിശദീകരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News