ഷീന ബോറ കൊലക്കേസില്‍ ഇന്ദ്രാണി മുഖര്‍ജിക്കും പീറ്റര്‍ മുഖര്‍ജിക്കും മേല്‍ കൊലക്കുറ്റം; പീറ്ററില്‍ നിന്ന് വിവാഹമോചനം വേണമെന്നും ഇന്ദ്രാണി കോടതിയില്‍

മുംബൈ: ഷീന ബോറ കൊലക്കേസില്‍ ഇന്ദ്രാണി മുഖര്‍ജി, ഭര്‍ത്താവ് പീറ്റര്‍ മുഖര്‍ജി എന്നിവര്‍ക്ക് മേല്‍ കൊലക്കുറ്റം. മുംബൈ സിബിഐ പ്രത്യേക കോടതിയുടേതാണ് നടപടി. ക്രിമിനല്‍ ഗൂഢാലോചന, തട്ടിക്കൊണ്ടുപോകല്‍, തെളിവ് നശിപ്പിക്കല്‍, തെറ്റായ വിവരം നല്‍കല്‍ തുടങ്ങിയ കുറ്റങ്ങളും ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.

ഇന്ദ്രാണിയുടെ മുന്‍ ഭര്‍ത്താവ് സഞ്ജീവ് ഖന്നയെയും കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ട്. കേസില്‍ അടുത്ത വാദം ഫെബ്രുവരി ഒന്നിന് ആരംഭിക്കുമെന്ന് കേസ് പരിഗണിച്ച എച്ച്.എസ് മഹാജന്‍ പറഞ്ഞു.

ഇന്ദ്രാണി, സഞ്ജീവ് ഖന്ന, ഡ്രൈവര്‍ ശ്യാംവര്‍ റായ് എന്നിവര്‍ ചേര്‍ന്ന് ഷീനയെ കാറിനുള്ളില്‍ വച്ച് ശ്വാസം മുട്ടിച്ചുകൊന്നുവെന്നാണ് കേസ്. 2012 ഏപ്രില്‍ 24നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. മുഴുവനും കത്തിനശിക്കാത്ത ഷീനയുടെ ശരീരഭാഗങ്ങള്‍ 2015ലാണ് മുംബൈക്കടുത്ത് കാട്ടില്‍ നിന്ന് കണ്ടെടുത്തത്. ഷീനയെ ശ്വാസം മുട്ടിച്ചാണ് കൊന്നതെന്ന് ഡ്രൈവറുടെ വെളിപ്പെടുത്തലാണ് കേസിന് നിര്‍ണായകമായ വഴിത്തിരിവുണ്ടാക്കിയത്.

ഇതിനിടെ പീറ്റര്‍ മുഖര്‍ജിയില്‍ നിന്ന് തനിക്ക് വിവാഹമോചനം വേണമെന്നും ഇന്ദ്രാണി കോടതി ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here