ഹജ്ജ് സബ്‌സിഡി വേണ്ടെന്ന് വയ്ക്കാന്‍ ഹാജിമാര്‍ തയ്യാറാകണമെന്ന് മന്ത്രി കെ.ടി ജലീല്‍; കുറഞ്ഞ ചെലവില്‍ ഹജ്ജ് നടത്താന്‍ ആഗോള ടെണ്ടര്‍ വിളിക്കണം

തിരുവനന്തപുരം: ഹജ്ജിന് സബ്‌സിഡി നല്‍കേണ്ടെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്ന് മന്ത്രി കെ.ടി ജലീല്‍. ഹജ്ജ് സബ്‌സിഡി വേണ്ടെന്ന് വയ്ക്കാന്‍ ഹാജിമാര്‍ തയ്യാറാകണമെന്നും കുറഞ്ഞ ചെലവില്‍ ഹജ്ജ് നടത്താന്‍ ആഗോള ടെണ്ടര്‍ വിളിക്കണമെന്നും ജലീല്‍ ആവശ്യപ്പെട്ടു. കേന്ദ്ര വ്യോമയാന മന്ത്രി, ന്യൂനപക്ഷ മന്ത്രി എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് മന്ത്രിയുടെ പ്രതികരണം.

ഹജ്ജ് തീര്‍ത്ഥാടനത്തിനായി കരിപ്പൂര്‍ വിമാനത്താവളം ഉപയോഗപ്പെടുത്തണം. കേന്ദ്രസര്‍ക്കാരിന് ഇക്കാര്യത്തില്‍ അനുകൂല തീരുമാനമാണ്. ഹജ്ജിനായി ചെറുവിമാനങ്ങള്‍ കരിപ്പൂരിലിറക്കുമെന്ന് കേന്ദ്രം ഉറപ്പുനല്‍കിയതായും അദ്ദേഹം വ്യക്തമാക്കി.

ഹജ്ജ് സബ്‌സിഡി പുനപരിശോധിക്കാന്‍ കേന്ദ്രം ആലോചിക്കുന്നതായി നേരത്തെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇതിനായി ആറംഗ കമ്മിറ്റിയെയും കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here