കുവൈത്തിൽ നിന്ന് വിദേശികളെ പുറത്താക്കാൻ ഒരുങ്ങുന്നു; മലയാളികൾ ആശങ്കയിൽ; ലക്ഷ്യം ജനസംഖ്യാ സംതുലനം

കുവൈത്ത്: കുവൈത്തിൽ നിന്നു വിദേശികളെ പുറത്താക്കാൻ ഒരുങ്ങി കുവൈത്ത് അധികൃതർ. വിദേശികളുടെ എണ്ണം കുറച്ച് ജനസംഖ്യാ സംതുലനം നടപ്പിലാക്കുകയാണ് ലക്ഷ്യം. കുവൈത്തിൽ സ്വദേശികളുടെ എണ്ണം കുറവാണെന്നും ഇതിനു വിദേശികളുടെ എണ്ണം കുറച്ച് സംതുലനം നടപ്പാക്കണമെന്നുമുള്ള ആവശ്യം ഉയർന്നിട്ടുണ്ട്. വിദേശികളുടെ എണ്ണം വർധിക്കുന്ന കാര്യം ചർച്ച ചെയ്യാൻ പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ചുചേർക്കണം എന്നും ഡോ.അബ്ദുൾ കരീം അൽ കന്ദവി എം.പി ആവശ്യപ്പെട്ടു.

മലയാളികളെ ഏറെ ആശങ്കയിലാക്കുന്ന റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്. ആയിരക്കണക്കിനു മലയാളികളാണ് കുവൈത്തിലെ വിവിധ മേഖലകളിൽ ജോലി ചെയ്യുന്നത്. അതുകൊണ്ടു തന്നെ വിദേശികളെ പുറത്താക്കുന്നു എന്ന വാർത്ത ഏറെ ആശങ്കയോടെയാണ് മലയാളികൾ കാണുന്നത്. സ്വദേശി പൗരൻമാർ ന്യൂനപക്ഷീയമായി മാറുകയാണെന്നു അബ്ദുൾ കരീം അൽ കുന്ദവി എംപി വ്യക്തമാക്കി. ഇതു അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഏറ്റവും ഒടുവിൽ പുറത്തുവന്ന കണക്കുകൾ പ്രകാരം കുവൈത്തിലെ ജനസംഖ്യ 4.4 ബില്യൺ ആണ്. ഇതിൽ എഴുപതു ശതമാനവും വിദേശികളാണ്. മുപ്പതു ശതമാനം മാത്രമാണ് സ്വദേശികളായ കുവൈത്ത് പൗരന്മാരുടെ എണ്ണം. ജനസംഖ്യയിലെ ഈ അന്തരം സാമൂഹികവും തൊഴിൽപരവുമായ വൻ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നു എന്നാണ് ജനസംഖ്യാ സംതുലനത്തിനു വേണ്ടി വാദിക്കുന്ന എംപിമാർ പറയുന്നത്.

ഇതോടൊപ്പം സ്വദേശികൾക്കിടയിൽ തൊഴിലില്ലായ്മ രൂക്ഷമാകുന്നതും എണ്ണവിലത്തകർച്ചയ്ക്കു ശേഷമുണ്ടായ സാമ്പത്തിക അരക്ഷിതത്വവും വിദേശികളുടെ എണ്ണം കുറയ്ക്കണമെന്ന ആവശ്യത്തിന് ശക്തി പകരുന്നു. വിദേശികളുടെ ക്രമാതീതമായ വർധന കുടിയേറ്റം എന്നതിൽ നിന്നും അധിനിവേശം എന്ന തലത്തിലേക്ക് മാറിയിരിക്കുന്നുവെന്നും പാർലമെന്റ് അംഗം ചൂണ്ടിക്കാട്ടി. വിദേശികൾ വർധിക്കുന്നത് രാജ്യത്തെ തൊഴിൽ-സാമൂഹിക-ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിൽ സ്വദേശികൾക്ക് പ്രയാസം സൃഷ്ടിക്കുന്നതായും എം.പി വ്യക്തമാക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News