പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനികളുടെ ഓഹരി വിറ്റഴിക്കും; വില്‍ക്കുന്നത് 25 ശതമാനം ഓഹരികള്‍; തീരുമാനം കേന്ദ്രമന്ത്രിസഭയുടേത്

ദില്ലി : പൊതുമേഖല ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളുടെ ഓഹരികള്‍ വില്‍ക്കും. കേന്ദ്രമന്ത്രിസഭയാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. അഞ്ച് കമ്പനികളുടെ 25 ശതമാനം ഓഹരികളാണ് വിറ്റഴിക്കുന്നത്. കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനി, നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനി, അഗ്രിക്കള്‍ച്ചറല്‍ ഇന്‍ഷുറന്‍സ് കമ്പനി ഓഫ് ഇന്ത്യ, ദി ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡ്, യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനി എന്നിവയുടെ ഓഹരികളാണ് വിറ്റഴിക്കുന്നത്.

ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കുന്നതിനെതിരെ വ്യാപക പ്രതിഷേധമാണ് പ്രതിപക്ഷം നേരത്തെ തന്നെ ഉയര്‍ത്തുന്നത്. ഇതേത്തുടര്‍ന്ന് തീരുമാനം മരവിപ്പിക്കാന്‍ ബിജെപി സര്‍ക്കാര്‍ നിര്‍ബന്ധിതരായിരുന്നു. ഇതിന് പിന്നാലെയാണ് പൊതുമേഖലാ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളുടെ ഓഹരി വിറ്റഴിക്കാന്‍ തീരുമാനിച്ചത്.

മുന്‍ ബിജെപി മന്ത്രിസഭയില്‍ ഓഹരി വിറ്റഴിക്കുന്നതിന് വേണ്ടി മാത്രം വകുപ്പുണ്ടാക്കിയ മുന്നണിയാണ് എന്‍ഡിഎ. എന്നാല്‍ പിന്നീട് വന്ന യുപിഎ സര്‍ക്കാര്‍ ഈ വകുപ്പ് വേണ്ടെന്ന് വച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News