പൃഥ്വിരാജിനൊപ്പം ‘വിമാന’ത്തിൽ പറക്കാൻ അവസരം; 25 വയസ്സു വരെ പ്രായമുള്ള യുവതികളെ തേടുന്നു

കൊച്ചി: പൃഥ്വിരാജിനൊപ്പം വിമാനത്തിൽ പറക്കാൻ ആഗ്രഹമുണ്ടോ? നിങ്ങൾ 25 വയസിൽ താഴെ പ്രായമുള്ള യുവാവോ യുവതിയോ ആണോ. ഫോട്ടോഷോപ്പ് ചെയ്യാത്ത ഫോട്ടോ കയ്യിലുണ്ടോ? നിങ്ങൾക്ക് അവസരമുണ്ട്. നെറ്റി ചുളിക്കേണ്ട. പൃഥ്വിരാജ് നായകനാകുന്ന വിമാനം എന്ന ചിത്രത്തിൽ അഭിനയിക്കാൻ പുതുമുഖങ്ങളായ യുവതീ യുവാക്കളെ തേടുന്നു. 25 വയസ്സു വരെ പ്രായമുള്ള സുന്ദരികൾക്കും സുന്ദരൻമാർക്കും അപേക്ഷിക്കാം. പൃഥ്വിരാജ് ആണ് ഫേസ്ബുക്ക് പേജിൽ കാസ്റ്റിംഗ് കാൾ പരസ്യം പ്രസിദ്ധീകരിച്ചത്.

ഫോട്ടോഷോപ്പ് ചെയ്യാത്ത ഫോട്ടോയും ബന്ധപ്പെടാനുള്ള വിലാസം അടക്കം വിശദാംശങ്ങളും വച്ച് അപേക്ഷിക്കാം. 5 മുതൽ 12 വയസ്സു വരെ പ്രായമുള്ള പെൺകുട്ടികളെയും ആൺകുട്ടികളെയും ചിത്രത്തിലേക്ക് ആവശ്യമുണ്ട്. യുവതികൾക്കു പ്രായം 18നും 25 നും ഇടയ്ക്കാണ്. 35 നും 50 നും ഇടയ്ക്കു പ്രായമുള്ള സ്ത്രീകളെയും പുരുഷൻമാരെയും ചിത്രത്തിലേക്കു ആവശ്യമുണ്ട്. vimanammovie@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്കാണ് ഫോട്ടോയും വിശദാംശങ്ങളും അയയ്‌ക്കേണ്ടത്.

പ്രദീപ് എം നായർ സംവിധാനം ചെയ്യുന്ന ചിത്രമാണ് വിമാനം. ഒട്ടേറെ വിജയചിത്രങ്ങളുടെ നിർമാതാവായിട്ടുള്ള ലിസ്റ്റിൻ സ്റ്റീഫൻ ആണ് ചിത്രം നിർമിക്കുന്നത്. ട്രാഫിക്, ചാപ്പാ കുരിശ്, ഉസ്താദ് ഹോട്ടൽ, ഹൗ ഓൾഡ് ആർ യൂ, ചിറകൊടിഞ്ഞ കിനാവുകൾ എന്നീ വിജയചിത്രങ്ങളുടെ നിർമാതാവ് ആണ് ലിസ്റ്റിൻ സ്റ്റീഫൻ. ഷംനാദ് ജലാൽ ആണ് ഛായാഗ്രഹണം നിർമിക്കുന്നു. റഫീഖ് അഹമ്മദിന്റെ വരികൾക്ക് ഗോപി സുന്ദർ ഈണം പകർന്നിരിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News