കോഴിക്കോട് നിന്ന് കാണാതായ പെണ്‍കുട്ടി തമിഴ്‌നാട്ടില്‍ മരിച്ചനിലയില്‍; ഒപ്പമുണ്ടായിരുന്ന യുവാവ് ഒളിവില്‍

കോഴിക്കോട്: കോഴിക്കോട് നിന്നും കാണാതായ പെണ്‍കുട്ടിയെ ട്രെയിനില്‍ നിന്നും വീണു മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് സ്വദേശിനി ഹന്‍ഷ ഷെറിനെയാണ് തമിഴ്‌നാട്ടിലെ തിരുപ്പൂരില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ ഒപ്പമുണ്ടായിരുന്ന കുറ്റിക്കാട്ടൂര്‍ സ്വദേശി അഭിറാമിനെ കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും ഇയാള്‍ ഒളിവിലാണെന്ന് സംശയിക്കുന്നതായും പൊലീസ് പറഞ്ഞു.

ട്രെയിനില്‍ നിന്നും ഹന്‍ഷ ചാടിയ ഉടന്‍ അഭിറാമും പിന്നാലെ ചാടിയെന്നും ഇയാള്‍ തന്നെയാവാം കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചതെന്നും പൊലീസ് പറയുന്നു. ഇതിനു ശേഷം ഇയാള്‍ എവിടെ പോയതെന്ന് മനസിലാക്കാനായിട്ടില്ലെന്നും പൊലീസ് അറിയിച്ചു. ഇയാളുടെ ഫോണ്‍ ഓഫ് ആണെന്നും പൊലീസ് പറഞ്ഞു.

അതേസമയം, പെണ്‍കുട്ടിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും അവള്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും കുടുംബം ആരോപിച്ചു. മൃതദേഹം കോയമ്പത്തൂര്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കഴിഞ്ഞ ഏഴാം തീയതിയാണ് ഹന്‍ഷയെ കാണാതായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News