സെഞ്ചുറിയടിച്ച് ഗംഭീരമായി യുവിയുടെ മടങ്ങിവരവ്; തുടക്കത്തിലെ വീ‍ഴ്ചയില്‍നിന്ന് കരകയറി ടീം ഇന്ത്യ

കട്ടക്ക്: ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിലൂടെ മടങ്ങിവരവ് ഗംഭീരമാക്കി യുവരാജ് സിംഗ്.  അഞ്ചു വര്‍ഷത്തിനു ശേഷം തകര്‍പ്പന്‍ സെഞ്ചുറിയോടെയാണു യുവരാജ് മടങ്ങിവരവ് ഗംഭീരമാക്കിയത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിച്ച ഇന്ത്യയെ തുടക്കത്തിലെ തകർച്ചയിൽ നിന്നു രക്ഷിച്ചത് യുവിയും ധോണിയും ചേർന്നാണ്.

നായകൻ കോഹ് ലിയും ഓപ്പണിംഗ് നിരയായ ലോകേഷ് രാഹുലും ശിഖർ ധവാനും പരാജയപ്പെട്ടിടത്താണ് ഇടവേളയ്ക്കു ശേഷം തിരിച്ചെത്തിയ യുവരാജ് രക്ഷകനായത്. തുടക്കത്തിലെ തകർച്ചയിൽ നിന്നു ഇന്ത്യ കരകയറുകയാണ്.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിച്ച ഇന്ത്യയ്ക്ക് തുടക്കത്തിൽ തന്നെ മൂന്നു വിക്കറ്റുകൾ മാറി. ഓപ്പണർമാരായ ശിഖർ ധവാൻ (11), ലോകേഷ് രാഹുൽ (5), ക്യാപ്റ്റൻ കോഹ്ലി(8) എന്നിവരാണ് പുറത്തായത്. മൂന്നിന് 25 എന്ന നിലയിൽ തകർന്ന ഇന്ത്യയെ യുവരാജും ധോണിയും ചേർന്നുള്ള നാലാം വിക്കറ്റ് കൂട്ടുകെട്ടാണ് കരകയറ്റിയത്.

ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് യുവിക്കു ഇന്ത്യൻ ടീമിൽ ഇടം ലഭിച്ചത്. 98 പന്തിലാണ് യുവരാജ് സെഞ്ചുറി തികച്ചത്. പതിനഞ്ചു ഫോറും ഒരു സിക്സും അടങ്ങിയതായിരുന്നു യുവിയുടെ ഇന്നിംഗ്സ്. ശക്തമായ പിന്തുണ നല്‍കി ധോണിയും ക്രീസിലുണ്ട്. 2011 മാര്‍ച്ചിലാണ് ഇതിനുമുമ്പ് യുവരാജ് സെഞ്ചുറി അടിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here