മാഞ്ചസ്റ്റർ യുണൈറ്റഡ് ലോകത്തെ ഏറ്റവും സമ്പന്നമായ ഫുട്‌ബോൾ ക്ലബ്; ആകെ ആസ്തി 735 മില്യൺ യുഎസ് ഡോളർ

ലണ്ടൻ: ലോകത്തെ ഏറ്റവും സമ്പന്നമായ ഫുട്‌ബോൾ ക്ലബ് ആയി ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡ്. 735 മില്യൺ യുഎസ് ഡോളർ ആസ്തിയുമായാണ് മാഞ്ചസ്റ്റർ ഒന്നാം സ്ഥാനത്തെത്തിയത്. സ്പാനിഷ് ക്ലബ് റയൽ മാഡ്രിഡിന്റെ 11 വർഷത്തെ കുത്തക അവസാനിപ്പിച്ചാണ് യുണൈറ്റഡ് ഈ സ്ഥാനത്തേക്കു കയറിവന്നത്. ധനകാര്യ സ്ഥാപനമായ ഡിലോയിറ്റിന്റെ 2015-16 റിപ്പോർട്ടിലാണു ഇക്കാര്യം ഉള്ളത്.

റയൽ മാഡ്രിഡ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. മൂന്നാം സ്ഥാനത്തുള്ള റയലിന്റെ മൂല്യം 661.5 മില്യൺ ഡോളറാണ്. ബാഴ്‌സലോണയാണ് 661.1 മില്യൺ ഡോളർ മൂല്യവുമായി പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ളത്. കഴിഞ്ഞ സീസണിൽ പ്രീമിയർ ലീഗ് കിരീടം നേടിയ ലെസ്റ്റർ സിറ്റി ഇരുപതാം സ്ഥാനം പിടിച്ചു. ആദ്യ ഇരുപത് സ്ഥാനങ്ങളിലുള്ള ടീമുകളുടെ മൊത്തം വരുമാനം 7.4 ബില്യൺ ഡോളർ ആണ്.

2003-2004നു ശേഷം ആദ്യമായാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് പട്ടികയിൽ ഒന്നാമതെത്തുന്നത്. അതേസമയം, ജർമൻ ലീഗിലെ വമ്പൻമാരായ ബയേൺ മ്യൂണിക് ഒരു സ്ഥാനം മെച്ചപ്പെടുത്തി അഞ്ചാമതെത്തി. 392.6 മില്യൺ ബ്രിട്ടീഷ് പൗണ്ട് ആണ് ബയേണിന്റെ സമ്പാദ്യം. ആദ്യമായാണ് ബയേൺ ആദ്യ അഞ്ചിൽ എത്തുന്നതും. ആദ്യ ഇരുപത് സ്ഥാനങ്ങളിൽ എട്ടു ക്ലബുകൾ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നിന്നാണ്. ഇവരുടെ ആകെ സമ്പാദ്യം 3.2 ബില്യൺ യൂറോ ആണ്. ആഴ്‌സണൽ, ചെൽസി, ലിവർപൂൾ, ടോട്ടനം എന്നിവർ യഥാക്രമം ഏഴ്, എട്ട്, ഒമ്പത് സ്ഥാനങ്ങൾ നിലനിർത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News