വിഷരഹിത പച്ചക്കറിക്ക് സന്ദേശവുമായി തിരുവനന്തപുരം സെന്‍ട്രല്‍ ജയില്‍; പൂജപ്പുരയില്‍ വിളയിച്ച പച്ചക്കറികള്‍ ജയില്‍കവാടത്തില്‍ വാങ്ങാം

തിരുവനന്തപുരം: വിഷരഹിത പച്ചക്കറിക്ക് ആഹ്വാനവുമായി തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയില്‍. തടവുകാരുടെ നേതൃത്വത്തില്‍നടത്തിയ കൃഷിയില്‍ വിളയിച്ച പച്ചക്കറികളുടെ വില്‍പന ജയില്‍ കവാടത്തില്‍ ആരംഭിച്ചു. ആഴ്ചയില്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ രാവിലെ പത്തുമുതലാണ് പച്ചക്കറി വില്‍പന.

ചീര, മത്തന്‍, പാവയ്ക്ക, കോവയ്ക്ക, തക്കാളി, കുമ്പളങ്ങ, കറിവേപ്പില, മാങ്ങമുതല്‍ ചക്കവരെ വില്‍പ്പനയ്ക്കുണ്ട്. ഹോര്‍ട്ടികോര്‍പ് നിശ്ചയിച്ച വിലയാണ് ഈടാക്കുന്നത്. നെട്ടുകാല്‍ത്തേരി തുറന്ന ജയിലില്‍ വിളയിക്കുന്ന പച്ചക്കറികൂടി ലഭിക്കുകയാണെങ്കില്‍ എല്ലാ ദിവസവും വില്‍പ്പനകേന്ദ്രം ആരംഭിക്കാനാണ് പരിപാടി. വില്‍പ്പനകേന്ദ്രം ഹരിതകേരളം മിഷന്‍ വൈസ് ചെയര്‍പേഴ്സന്‍ ടി എന്‍ സീമ ഉദ്ഘാടനംചെയ്തു.

ആദ്യവില്‍പ്പന ജയില്‍മേധാവി എഡിജിപി ആര്‍ ശ്രീലേഖ നിര്‍വഹിച്ചു. ഐജി എച്ച് ഗോപകുമാര്‍, ഡിഐജി ബി പ്രദീപ്, സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് എസ് സന്തോഷ്, സംഘടനാനേതാക്കളായ ടി കെ ജനാര്‍ദനന്‍, പി ടി സന്തോഷ്, രാമഭദ്രന്‍ എന്നിവര്‍ സംസാരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here