കലോത്സവ നഗരിയില്‍ പൂമരം പാടി നാലുവയസുകാരന്‍ സിഫ്രാന്‍; പീപ്പിള്‍ ടിവി സ്റ്റുഡിയോയില്‍ സിഫ്രാന്‍ നടത്തിയ പ്രകടനം കാണാം

കണ്ണൂര്‍ സ്വദേശിയായ സിഫ്രാന്‍ നിസാം മലയാളികളുടെ മനസ് കീഴടക്കിയത് വളരെ പെട്ടെന്നായിരുന്നു. ഏവരും നെഞ്ചിലേറ്റിയ പൂമരം പാട്ടുപാടിയാണ് കൊച്ചു സിഫ്രാന്‍ ശ്രദ്ധാകേന്ദ്രമായത്. തളിപ്പറമ്പ സ്വദേശിയായ ഈ നാലു വയസുകാരന്റെ പൂമരം പാട്ട് സോഷ്യല്‍മീഡിയയിലും യുട്യൂബിലും വൈറലായിരുന്നു. സ്‌കൂള്‍ കലോത്സവേദിയിലെ കൈരളി പീപ്പിള്‍ ടിവി സ്റ്റുഡിയോയില്‍ എത്തിയ ചിത്രന്‍ അവതാരകരായ അരുണ്‍ വിഎസിനെയും മേഘ മാധവനെയും ഞെട്ടിച്ചുകൊണ്ട് സിഫ്രാന്‍ വീണ്ടും പൂമരം പാട്ടുപാടി.

സിഫ്രാന്റെ പാട്ടുകേട്ട് പൂമരം പാട്ടിന്റെ അണിയറ പ്രവര്‍ത്തകര്‍ വരെ ഈ കൊച്ചു മിടുക്കനെ അനുമോദിച്ചിരുന്നു. കലാഭവന്‍ മണിയുടെ മരണ ശേഷം മിന്നാമിനുങ്ങേ എന്ന് തുടങ്ങുന്ന ഗാനവും സിഫ്രാന്‍ പാടി വൈറലാക്കിയിരുന്നു. ഗാനമേളയില്‍ അവതരിപ്പിക്കാനായി നിസാമും ഭാര്യ മെഹറുനിസയും പാടി പഠിക്കുന്നത് കേട്ടാണ് സിഫ്രാനും പൂമരം പാട്ട് പഠിക്കുന്നത്. സ്വന്തമായി പാടുന്നത് കേട്ട നിസാം സുഹൃത്തിന്റെ സ്റ്റുഡിയോയിലെത്തി മകനെ പാടിക്കുകയായിരുന്നു.

കൈരളി ടിവിയിലെ ജനപ്രിയ പരിപാടിയായ പട്ടുറുമാലില്‍ പങ്കെടുത്തവരാണ് നിസാമും ഭാര്യയും. കണ്ണൂര്‍ ശ്രീപുരം ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ എല്‍കെജി വിദ്യാര്‍ഥിയാണ് സിഫ്രാന്‍.

കലോത്സവേദിയിലെ പീപ്പിള്‍ സ്റ്റുഡിയോയിലെത്തിയ സിഫ്രാന്റെ പ്രകടനം കാണാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here