‘ഈ പ്രക്ഷോഭം ഇന്ത്യയ്ക്ക് മുഴുവന്‍ മാതൃക, അഭിനന്ദനങ്ങള്‍ സുഹൃത്തുക്കളെ’; ജെല്ലിക്കെട്ട് പ്രക്ഷോഭകാരികള്‍ക്ക് അഭിവാദ്യങ്ങള്‍ അര്‍പിച്ച് മമ്മൂട്ടി #WatchVideo

ചെന്നൈ: ജല്ലിക്കെട്ട് നിരോധത്തിനെതിരെ തമിഴ്‌നാട്ടില്‍ നടക്കുന്ന പ്രക്ഷോഭത്തിന് അഭിവാദ്യങ്ങള്‍ അര്‍പിച്ച് മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി. രാഷ്ട്രീയ, മത സംഘടനകളുടെ പിന്തുണയില്ലാതെ നടക്കുന്ന ഈ സമരം ഇന്ത്യയ്ക്ക് മുഴുവന്‍ മാതൃകയാണെന്ന് മമ്മൂട്ടി അഭിപ്രായപ്പെടുന്നു.

മമ്മൂട്ടിയുടെ വാക്കുകള്‍ ഇങ്ങനെ: ‘ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടികളുടെ ഇടപെടലുകളോ പിന്തുണയോ ഇല്ലാതെ, ഒരു നേതാക്കളുടെയും മാര്‍ഗനിര്‍ദ്ദേശമില്ലാതെ, മതത്തിന്റെയോ ജാതിയുടെയോ വംശത്തിന്റെയോ അടിസ്ഥാനത്തിലുള്ള യാതൊരു വിവേചനവും ഇല്ലാതെ, ആക്രമണത്തിന്റെ പാതയില്‍ അല്ലാതെ, ലക്ഷക്കണക്കിന് ആളുകള്‍ ഒരു കാര്യത്തിനു വേണ്ടി തമിഴ്‌നാട്ടില്‍ ഒരുമിച്ചിരിക്കുന്നു. ഈ പ്രക്ഷോഭം ഇന്ത്യയ്ക്ക് മുഴുവന്‍ മാതൃകയാണ്. അഭിനന്ദനങ്ങള്‍ സുഹൃത്തുക്കളെ’.

ചെന്നൈയില്‍ നടക്കുന്ന പ്രക്ഷോഭത്തിന് പിന്തുണയര്‍പിച്ച് തമിഴ് സൂപ്പര്‍താരങ്ങളായ രജനീകാന്ത്, കമല്‍ഹാസന്‍, സൂര്യ, അജിത്ത്, തൃഷ, എ.ആര്‍ റഹ്മാന്‍, ധനൂഷ് എന്നിവര്‍ നേരത്തെ രംഗത്തെത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel