അബദ്ധത്തില്‍ നിയന്ത്രണ രേഖ മറികടന്ന ഇന്ത്യന്‍ സൈനികനെ മോചിപ്പിച്ചു; കൈമാറിയത് ഉച്ചയ്ക്ക് വാഗാ അതിര്‍ത്തിയില്‍ വെച്ച്

ദില്ലി : അബദ്ധത്തില്‍ നിയന്ത്രണ രേഖ മറികടന്നതിന് തടവിലാക്കിയ ഇന്ത്യന്‍ സൈനികനെ പാകിസ്താന്‍ മോചിപ്പിച്ചു. 37 രാഷ്ട്രീയ റൈഫിള്‍സില്‍ സൈനികനായ ചന്തു ബാബുലാല്‍ ചവാനെയാണ് പാകിസ്താന്‍ മോചിപ്പിച്ചത്. ഉച്ചയ്ക്ക് രണ്ടരയോടെ വാഗാ അതിര്‍ത്തിയില്‍ വെച്ചാണ് പാകിസ്താന്‍ ഇന്ത്യയ്ക്ക് കൈമാറിയത്.

കഴിഞ്ഞ സെപ്തംബറില്‍ നിയന്ത്രണ രേഖയില്‍ ഇന്ത്യ മിന്നലാക്രമണം നടത്തിയ ദിവസമാണ് ചന്തു ബാബുലാല്‍ ചവാന്‍ പാകിസ്താന്റെ പിടിയിലായത്. ഇയാള്‍ അബദ്ധത്തില്‍ നിയന്ത്രണ രേഖ മറികടക്കുകയായിരുന്നു എന്നാണ് സൈന്യം വ്യക്തമാക്കിയത്. 22കാരനായ ചവാന്‍ മഹാരാഷ്ട്രയിലെ ബോര്‍ വിഹിര്‍ സ്വദേശിയാണ്.

മാനുഷിക പരിഗണനകള്‍ മുന്‍ നിര്‍ത്തി ചവാനെ വാഗ അതിര്‍ത്തിയില്‍ വെച്ച് ഇന്ത്യന്‍ അധികൃതര്‍ക്ക് കൈമാറുമെന്ന് നേരത്തെ പാകിസ്താന്‍ സെനിക വക്താവ് ആസിഫ് ഗഫൂര്‍ പത്രക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. ഇന്ത്യ പാകിസ്ഥാനില്‍ സര്‍ജിക്കല്‍ അറ്റാക്ക് നടത്തിയതിനു പിന്നാലെ ചവാന്‍ അപ്രത്യക്ഷമായത് വലിയ ആശങ്കയുയര്‍ത്തി. സംഭവമറിഞ്ഞ് ചവാന്റെ മുത്തശ്ശി ഹൃദയാഘാതം മൂലം മരണപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News