പ്രൊഫ. ജോസഫ് മുണ്ടശേരി പുരസ്‌കാരം വൈശാഖന്; പ്രൊഫ. സി രവിചന്ദ്രന് യുവ എഴുത്തുകാരനുള്ള പുരസ്‌കാരം

തിരുവനന്തപുരം : പ്രൊഫ. ജോസഫ് മുണ്ടശ്ശേരി പുരസ്‌കാരത്തിന് കേരള സാഹിത്യ അക്കാദമി അധ്യക്ഷന്‍ വൈശാഖന്‍ അര്‍ഹനായി. സാമൂഹിക സാഹിത്യ സാംസ്‌കാരിക രംഗങ്ങളിലെ സമഗ്രസംഭാവന പരിഗണിച്ചാണ് പുരസ്‌കാരം. പ്രൊഫ. ജോസഫ് മുണ്ടശ്ശേരി ഫൗണ്ടേഷന്‍ ഏപ്പെടുത്തിയതാണ് പുരസ്‌കാരം.

അമ്പതിനായിരം രൂപയാണ് പുരസ്‌കാരത്തുക. ശാസ്ത്രബോധം പ്രചരിപ്പിക്കുന്ന യുവ എഴുത്തുകാരനുള്ള പുരസ്‌കാരം പ്രൊഫ. സി രവിചന്ദ്രന് നല്‍കും. പതിനായിരം രൂപയാണ് അവാര്‍ഡ് തുകയായി നല്‍കുക. ഫൗണ്ടേഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പ്രൊഫ. കെഎന്‍ ഗംഗാധരനാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. ജനുവരി 25ന് തിരുവനന്തപുരത്ത് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here