‘ഞങ്ങടെ മേലിലെ രോമവും നിങ്ങള്‍ക്ക് തീറെഴുതിത്തരണോ? ഏമാനേ..’; മെക്‌സിക്കന്‍ അപാരതയിലെ അതിഗംഭീരഗാനം

1970കളിലെ മഹാരാജാസ് കോളേജ് പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ‘ഒരു മെക്‌സിക്കന്‍ അപാരത’ സിനിമയിലെ പുതിയ ഗാനം പുറത്തിറങ്ങി. ഏമാന്‍മാരെ, ഏമാന്‍മാരെ എന്ന് തുടങ്ങുന്ന ഗാനമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. കലിപ്പ്, കട്ട കലിപ്പ് എന്ന് പ്രൊമോ ഗാനത്തിന് ശേഷം ചിത്രത്തിലെ ആദ്യ ഗാനവും പ്രേക്ഷകര്‍ നെഞ്ചിലേറ്റി കഴിഞ്ഞു.

ടൊവിനോ തോമസ്, രൂപേഷ് പീതാംബരന്‍, നീരജ് മാധവ് എന്നിവരാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സ്ഫടികം എന്ന ചിത്രത്തില്‍ ആടുതോമയുടെ കുട്ടിക്കാലം അവതരിപ്പിച്ചാണ് രൂപേഷ് സിനിമയില്‍ അരങ്ങേറിയത്.

നവാഗതനായ ടോം ഇമ്മട്ടിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജവാന്‍ ഓഫ് വെള്ളിമല, ഹോംലി മീല്‍സ് എന്നീ സിനിമകളുടെ സംവിധായകന്‍ അനൂപ് കണ്ണന്‍ സ്വന്തം നിര്‍മാണ കമ്പനിയായ അനൂപ് കണ്ണന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here