ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ പാലക്കാടും കോഴിക്കോടും; സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് കൊടിയിറക്കം; സമാപന സമ്മേളനം ചെന്നിത്തല ഉദ്ഘാടനം ചെയ്യും

കണ്ണൂര്‍: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് കണ്ണൂരില്‍ ഇന്ന് കൊടിയിറങ്ങും. സ്വര്‍ണ കപ്പിനായി പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകള്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്. 914 പോയിന്റുമായി പാലക്കാടും 913 പോയിന്റുമായി കോഴിക്കോടുമാണ് മുന്നിട്ടു നില്‍ക്കുന്നത്. 911 പോയിന്റുമായി കണ്ണൂര്‍ പിന്നാലെയുണ്ട്.

ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി വിഭാഗങ്ങളില്‍ പാലക്കാട് ജില്ലയില്‍ നിന്നുള്ള ബിഎസ്എസ് ഗുരുകുലം എച്ച്എസ്എസ് ആണ് മുന്നില്‍. ഇന്ന് ഹൈസ്‌കൂള്‍ വിഭാഗത്തില്‍ നാടന്‍ പാട്ടും ചെണ്ടമേളവും വേദിയിലെത്തും. ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ ദേശഭക്തിഗാനം, വഞ്ചിപ്പാട്ട് എന്നിവയാണ് ഇന്ന് നടക്കുന്നത്.

വൈകിട്ട് 4 മണിക്ക് ഒന്നാം വേദിയായ നിളയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News