കേന്ദ്ര ബജറ്റ് നീട്ടിവയ്ക്കണമെന്ന് ആവശ്യം സുപ്രീംകോടതി തള്ളി; ബജറ്റ് തെരഞ്ഞെടുപ്പിനെ സ്വാധീനിക്കില്ലെന്ന് കോടതി

ദില്ലി: അഞ്ചു സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര ബജറ്റ് നീട്ടിവയ്ക്കണമെന്ന് ആവശ്യം സുപ്രീംകോടതി തള്ളി. ബജറ്റ് തെരഞ്ഞെടുപ്പിനെ സ്വാധീനിക്കില്ലെന്ന് ചീഫ് ജസ്റ്റീസ് ജെ.എസ്. ഖെഹാര്‍, ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂട് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

അഡ്വ. എം.എല്‍ ശര്‍മ നല്‍കിയ ഹര്‍ജിയാണ് സുപ്രീംകോടതി തള്ളിയത്. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ജനപ്രീയ പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. ബജറ്റിലൂടെ ജനക്ഷേമ പദ്ധതികള്‍ പ്രഖ്യാപിക്കുന്നത് മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.

ഫെബ്രുവരി ഒന്നിനാണ് ബജറ്റ് അവതരിപ്പിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News