കൈരളി ടിവിക്കെതിരായ വ്യാജവാര്‍ത്തയില്‍ നിയമ നടപടി; ഓണ്‍ലൈന്‍ മാധ്യമം നല്‍കിയ വാര്‍ത്ത അപകീര്‍ത്തികരവും വ്യാജവും; പരാതി നല്‍കിയത് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക്

തിരുവനന്തപുരം : അപകീര്‍ത്തികരവും വ്യാജവുമായ വാര്‍ത്ത പ്രസിദ്ധീകരിച്ച ഓണ്‍ലൈന്‍ വാര്‍ത്താ മാധ്യമത്തിനെതിരെ കൈരളി ടിവി നിയമ നടപടി തുടങ്ങി. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് കൈരളി ടിവി പരാതി നല്‍കി. കൊല്ലം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു ഓണ്‍ലൈന്‍ വാര്‍ത്താ സ്ഥാപനത്തിനെതിരെയാണ് പരാതി നല്‍കിയത്.

കേരള ലോ അക്കാദമി ലോ കോളജുമായി ബന്ധപ്പെട്ടാണ് അപകീര്‍ത്തികരമായ വാര്‍ത്ത ഓണ്‍ലൈന്‍ മാധ്യമം പ്രസിദ്ധീകരിച്ചത്. കൈരളി ടിവിക്കെതിരെ പ്രസിദ്ധീകരിച്ച വാര്‍ത്ത വ്യാജമാണെന്ന് പരാതിയില്‍ വ്യക്തമാക്കുന്നു. ഒപ്പം വാര്‍ത്ത അപകീര്‍ത്തികരമാണ് എന്നും പരാതിയില്‍ പറയുന്നു. ഓണ്‍ലൈന്‍ മാധ്യമത്തിനെതിരെ സിവിലായും ക്രിമിനലായും ഉള്ള നടപടിയാണ് കൈരളി ടിവി സ്വീകരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News