മലയാളത്തിന്റെ പ്രിയപ്പെട്ട അമ്പിളിച്ചേട്ടനും ലാലേട്ടനും വീണ്ടും ഒന്നിച്ചു #WatchVideo

തിരുവനന്തപുരം: വെള്ളിത്തിരയിലെ സൂപ്പര്‍ കോമ്പിനേഷന്‍ മോഹന്‍ലാലും ജഗതി ശ്രീകുമാറും വീണ്ടും ഒന്നിച്ചു. സിനിമയില്‍ അല്ല, മോഹന്‍ലാലിന്റെ വെബ്‌സൈറ്റായ ദ കംപ്ലീറ്റ് ആക്ടറിന്റെ നവീകരിച്ച പതിപ്പിന്റെ ലോഞ്ചിംഗ് വേളയാണ് ഈ താരസംഗമത്തിന് സാക്ഷ്യം വഹിച്ചത്. തന്റെ പ്രിയ കൂട്ടുകാരന്റെ വെബ്‌സൈറ്റിന്റെ റീ ലോഞ്ച് ജഗതി നിര്‍വഹിക്കുകയും ചെയ്തു.

പ്രിയപ്പെട്ട അമ്പിളി ചേട്ടന്റെ സാന്നിധ്യം തന്നെ ഏറെ സന്തോഷവാനാക്കുന്നെന്ന് മോഹന്‍ലാല്‍ അഭിപ്രായപ്പെട്ടു. 2009ല്‍ ജഗതി തന്നെയാണ് വെബ്‌സൈറ്റിന്റെ ലോഞ്ചിംഗും നിര്‍വഹിച്ചത്. ഏറെക്കാലത്തിനുശേഷം മലയാളത്തിന്റെ ഇഷ്ടതാരങ്ങള്‍ ഒരുമിച്ചപ്പോള്‍ സാക്ഷിയാവാന്‍ ഇരുവരുടെയും സുഹൃത്തുക്കളുമെത്തിയിരുന്നു.

തലസ്ഥാനത്തെ സ്വകാര്യഹോട്ടലില്‍ നടന്ന ചടങ്ങില്‍ ലാല്‍-ജഗതി ചിത്രങ്ങളിലെ പാട്ടുകള്‍ കോര്‍ത്തിണക്കി വയലിനിസ്റ്റ് ബാലഭാസ്‌കറും വേദിയിലെത്തി. മണിയന്‍പിള്ള രാജു, ഗണേശ് കുമാര്‍, എം രഞ്ജിത് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

മോഹന്‍ലാലിനെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും അടങ്ങിയതാണ് ദ കംപ്ലീറ്റ് ആക്ടര്‍ വെബ്‌സൈറ്റ്. മാത്രമല്ല, മോഹന്‍ലാലുമായി ബന്ധപ്പെട്ട പുസ്തകങ്ങള്‍, കൈയ്യൊപ്പ് പതിഞ്ഞ ടീഷര്‍ട്ട്, പുലിമുരുകനിലെ പുലിനഖ മാല എന്നിവയും സൈറ്റില്‍ ലഭ്യമാണ്. പുലിമുരുകന്‍ മാല ലേലത്തിലാണ് വില്‍ക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News