പാറ്റൂര്‍ കേസില്‍ രേഖകള്‍ ലഭിച്ചിട്ടും എന്തുകൊണ്ട് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തില്ലെന്ന് വിജിലന്‍സിനോട് കോടതി; കൂടുതല്‍ സമയം ആവശ്യമാണെന്ന് മറുപടി

തിരുവനന്തപുരം: പാറ്റൂര്‍ ഭൂമി ഇടപാട് കേസില്‍ രേഖകളൊക്കെ ലഭിച്ചിട്ടും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് വിജിലന്‍സിനോട് കോടതി. വിഎസ് അച്യുതാനന്ദന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് തിരുവനന്തപുരം വിജിലന്‍സ് കോടതി ഇക്കാര്യം ചോദിച്ചത്.

ദ്രുതപരിശോധന നടക്കുകയാണെന്നും ചില ഫയലുകള്‍ ലോകായുക്തയുടെ കൈവശമായതിനാലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാത്തതെന്നുമായിരുന്നു വിജിലന്‍സ് നല്‍കിയ മറുപടി. റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം ആവശ്യമാണെന്നും വിജിലന്‍സ് അറിയിച്ചു. തുടര്‍ന്ന് കേസ് പിന്നീട് പരിഗണിക്കാനായി മാറ്റി. കേസുമായി ബന്ധപ്പെട്ട രേഖകളുണ്ടെങ്കില്‍ ഹാജരാക്കണമെന്ന് വിഎസിന്റെ അഭിഭാഷകനോട് കോടതി ആവശ്യപ്പെടുകയും ചെയ്തു.

കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അടക്കമുള്ളവര്‍ക്കതിരെ അഴിമതി ആരോപിച്ചാണ് വിഎസ് ഹര്‍ജി നല്‍കിയത്. സര്‍ക്കാര്‍ ഭൂമി സ്വകാര്യവ്യക്തികള്‍ക്കു വിട്ടുനല്‍കാന്‍ ഉമ്മന്‍ചാണ്ടിയും മുന്‍ ചീഫ് സെക്രട്ടറി ഭരത് ഭൂഷണും അടക്കമുള്ളവര്‍ കൂട്ടുനിന്നെന്നും വിഎസ് ആരോപിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News