‘ജോമോന്റെ സുവിശേഷങ്ങള്‍’ ജേക്കബിന്റെ കോപ്പിയടി; വിവാദങ്ങള്‍ക്ക് മറുപടി

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ജോമോന്റെ സുവിശേഷങ്ങള്‍ കോപ്പിയടിയാണെന്ന സോഷ്യല്‍മീഡിയ ആരോപണങ്ങള്‍ക്ക് മറുപടിയുമായി തിരക്കഥാകൃത്ത് ഇക്ബാല്‍ കുറ്റിപ്പുറം.

Jomonte-Suvisheshangal

നിവിന്‍ പോളി ചിത്രമായ ജേക്കബിന്റെ സ്വര്‍ഗരാജ്യവുമായി ജോമോന്റെ സുവിശേഷങ്ങള്‍ക്ക് സാമ്യതയുണ്ടെന്നാണ് സിനിമാ ഗ്രൂപ്പുകളിലും ചില ഓണ്‍ലൈന്‍ റിവ്യുകളിലും ഉയര്‍ന്ന ആരോപണം. ഇതിന് പിന്നാലെ നിരവധി ട്രോളുകളും പുറത്തുവന്നിരുന്നു. തുടര്‍ന്നാണ് ഇക്ബാല്‍ കുറ്റിപ്പുറത്തിന്റെ മറുപടി. ഡെക്കാന്‍ ക്രോണിക്കിളിനോടാണ് ഇക്ബാല്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്. രണ്ടു സിനിമകളുടെയും പ്രമേയം സമാനമാണെന്ന വാദം ശരിയാണെന്നും എന്നാല്‍ രണ്ടും രണ്ട് സിനിമകളാണെന്ന് ഇക്ബാല്‍ പറയുന്നു.

jacobinte-swargarajyam-12
ഇക്ബാല്‍ കുറ്റിപ്പുറം പറയുന്നത് ഇങ്ങനെ: ‘രണ്ട് സിനിമകളുടെ അടിസ്ഥാന പ്രമേയം സമാനമാണ് എന്ന വാദം ശരിയാണ്. അതിനര്‍ത്ഥം ജോമോന്റെ സുവിശേഷങ്ങള്‍ ആ ചിത്രം കോപ്പിയടിച്ചതാണ് എന്നല്ല. ജേക്കബിന്റെ സ്വര്‍ഗരാജ്യം റിലീസ് ചെയ്ത സമയത്ത് ഞാന്‍ ജോമോന്റെ സുവിശേഷങ്ങള്‍ തിരക്കഥ പൂര്‍ത്തിയാക്കിയിരുന്നു. ഞങ്ങളുടെ സിനിമ ചിത്രീകരണം തുടങ്ങുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പാണ് ജേക്കബിന്റെ സ്വര്‍ഗരാജ്യം തിയറ്ററുകളിലെത്തിയത്. ജേക്കബ് റിലീസ് ചെയ്ത സമയത്ത് ഞാന്‍ വിനീതിനെ കണ്ടിരുന്നു, എന്റെ അടുത്ത സുഹൃത്ത് കൂടിയാണ് അദ്ദേഹം. രണ്ട് ചിത്രങ്ങളിലെയും പ്രമേയത്തിലെ സമാനതയെക്കുറിച്ച് സൂചിപ്പിച്ചപ്പോള്‍ പ്രൊജക്ടുമായി മുന്നോട്ട് പോകാന്‍ പ്രചോദനം നല്‍കുകയാണ് വിനീത് ചെയ്തത്. രണ്ടും രണ്ട് സിനിമകളാണ്. അതിനുമപ്പുറം ഏത് കുടുംബത്തിലും സംഭവിക്കാവുന്ന കഥയുമാണ്.’

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel