സന്തോഷിനെ കൊന്നത് ബിജെപിക്കാരെന്ന് മന്ത്രി എംഎം മണി; പ്രതികാരം ബിജെപി വിടാന്‍ ഒരുങ്ങിയതിനെത്തുടര്‍ന്ന്; സംഭവത്തില്‍ സിപിഐഎമ്മിന് ബന്ധമില്ല

മലപ്പുറം: ധര്‍മടം അണ്ടലൂര്‍ സന്തോഷിനെ കൊലപ്പെടുത്തിയത് ബിജെപി പ്രവര്‍ത്തകര്‍ തന്നെയെന്ന് മന്ത്രി എംഎം മണി. സന്തോഷ് ബിജെപി വിടാന്‍ ഒരുങ്ങിയെന്നും ഇതിന് പിന്നാലെയാണ് കൊലപാതകമെന്നും എംഎം മണി പറഞ്ഞു. സംഭവത്തില്‍ സിപിഐഎമ്മിന് ബന്ധമില്ലെന്നും അദേഹം പറഞ്ഞു.

ബിജെപി പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ സിപിഐഎമ്മിന് ബന്ധമില്ലെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും നേരത്തെ വ്യക്തമാക്കിയിരുന്നു. സ്വത്ത് തര്‍ക്കമാണ് കൊലപാതകത്തിന് കാരണമായതെന്നും സമീപവാസിയായ ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന് സംഭവത്തിന് പിന്നിലെന്നും അദേഹം പറഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel