മയക്കുമരുന്നു കേസിലെ അറസ്റ്റ്; സത്യാവസ്ഥ വെളിപ്പെടുത്തി അശോകന്‍

വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്‍ അശോകനെ ദുബായ് പൊലീസ് അറസ്റ്റ്‌ചെയ്‌തെന്ന വാര്‍ത്ത കഴിഞ്ഞദിവസങ്ങളില്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നിരുന്നു. സിനിമയില്‍ മയക്കുമരുന്നു ഉപയോഗിക്കുന്ന ചിത്രം കണ്ടിട്ടാണ് അശോകനെ പൊലീസ് അറസ്റ്റ് ചെയ്തതെന്നായിരുന്നു വാര്‍ത്ത. എന്നാല്‍ വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നാണ് അശോകന്‍ പറയുന്നത്. വാര്‍ത്ത ഇപ്പോള്‍ അവതരിപ്പിക്കപ്പെട്ടത് തെറ്റായ രീതിയിലാണെന്നും അശോകന്‍ പറയുന്നു.

സംഭവത്തെക്കുറിച്ച് അശോകന്‍ പറയുന്നത് ഇങ്ങനെ:’വാര്‍ത്തകളില്‍ പ്രചരിച്ചത് പോലെയല്ല അന്ന് സംഭവിച്ചത്. ആ സംഭവമുണ്ടായത് ദുബായില്‍ വച്ചല്ല, മറിച്ച് 1988ല്‍ ഖത്തറില്‍ വച്ചാണ്. ഖത്തറിലെ പൊലീസും എന്നെ അറസ്റ്റ് ചെയ്തിട്ടില്ല. വ്യക്തമായ തെളിവുകള്‍ ഇല്ലാതെ അറസ്റ്റ് ചെയ്യുന്നവരല്ല, അവര്‍. സ്റ്റേഷനില്‍ എത്തിച്ച ശേഷം കാര്യങ്ങള്‍ ചോദിച്ചറിയുകയായിരുന്നു പൊലീസ്. കാര്യങ്ങള്‍ വ്യക്തമായപ്പോള്‍ ഖത്തര്‍ പൊലീസ് അപ്പോള്‍ തന്നെ പോകാന്‍ അനുവദിച്ചു.’

അന്ന് ഈ സംഭവം ചില മാധ്യമങ്ങള്‍ തമാശ രൂപത്തില്‍ അവതരിപ്പിച്ചിരുന്നു. മാത്രമല്ല, മണിയന്‍ പിള്ള രാജുവിന്റെ പുസ്തകത്തിലും ഈ സംഭവം പരാമര്‍ശിക്കുന്നുണ്ടെന്നും അശോകന്‍ പറയുന്നു.

ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ കണ്ട് ചില സുഹൃത്തുക്കള്‍ വിളിച്ചിരുന്നു. സോഷ്യല്‍മീഡിയയില്‍ അശോകനെ മയക്കുമരുന്നു കേസില്‍ അറസ്റ്റ് ചെയ്തു എന്ന തലക്കെട്ടോടെയാണ് പ്രചരിക്കുന്നത്. ഇതെല്ലാം പടച്ചുവിടുന്നവര്‍ സംസ്‌കാരശൂന്യരാണെന്നും മറ്റുള്ളവരെ നോവിക്കുന്നതില്‍ അവര്‍ ആനന്ദം കണ്ടെത്തുകയാണെന്നും അശോകന്‍ പറയുന്നു. ഇത്തരക്കാര്‍ക്കെതിരെ നടപടിയെടുക്കേണ്ടതു തന്നെയാണെന്നും അദേഹ അഭിപ്രായപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News