കൈരളി ടിവിക്കെതിരായ വ്യാജവാര്‍ത്തയില്‍ വീണ്ടും നിയമ നടപടി; ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ നല്‍കിയ വാര്‍ത്ത അപകീര്‍ത്തികരവും വ്യാജവും; നടപടി തിരുവനന്തപുരം ആസ്ഥാനമായ ഓണ്‍ലൈന്‍ മാധ്യമത്തിനെതിരെ

തിരുവനന്തപുരം : അപകീര്‍ത്തികരവും വ്യാജവുമായ വാര്‍ത്ത പ്രസിദ്ധീകരിച്ച ഓണ്‍ലൈന്‍ വാര്‍ത്താ മാധ്യമങ്ങള്‍ക്കെതിരെ കൈരളി ടിവി നിയമ നടപടി തുടരുന്നു. തിരുവനന്തപുരം ആസ്ഥാനമായ മറ്റൊരു ഓണ്‍ലൈന്‍ വാര്‍ത്താ മാധ്യമത്തിനെതിരെയും കൈരളി ടിവി പരാതി നല്‍കി. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്കാണ് രണ്ടാമത്തെ പരാതിയും നല്‍കിയത്.

വ്യാജവും അപകീര്‍ത്തികരവുമായ വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് കഴിഞ്ഞസ ദിവസം കൊല്ലം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ വാര്‍ത്താ സ്ഥാപനത്തിനെതിരെയാണ് ആദ്യം പരാതി നല്‍കിയത്. ഇതിന് പിന്നാലെയാണ് തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈനിനെതിരെയും പരാതി നല്‍കിയത്.

കേരള ലോ അക്കാദമി ലോ കോളജുമായി ബന്ധപ്പെട്ടാണ് അപകീര്‍ത്തികരമായ വാര്‍ത്തകള്‍ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പ്രസിദ്ധീകരിച്ചത്. കൈരളി ടിവിക്കെതിരെ പ്രസിദ്ധീകരിച്ച വാര്‍ത്ത വ്യാജമാണെന്ന് പരാതിയില്‍ വ്യക്തമാക്കുന്നു. വാര്‍ത്ത അപകീര്‍ത്തികരമാണ് എന്നും പരാതികളില്‍ പറയുന്നു. ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെതിരെ സിവിലായും ക്രിമിനലായും ഉള്ള നടപടിയാണ് കൈരളി ടിവി സ്വീകരിക്കുന്നത്.

READ ALSO

കൈരളി ടിവിക്കെതിരായ വ്യാജവാര്‍ത്തയില്‍ നിയമ നടപടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here