പൊലീസ് മെഡലില്‍ നിന്ന് കേരളത്തെ ഒഴിവാക്കി ബിജെപി രാഷ്ട്രീയം കളിക്കുന്നു; ഒഴിവാക്കിയതില്‍ ദുരൂഹത വര്‍ധിക്കുന്നു; മാധ്യമപ്രചരണം തെറ്റെന്ന് രേഖകള്‍; കേന്ദ്രവും കേരളവുമായി നടത്തിയ കത്തിടപാടിന്റെ രേഖകള്‍ പീപ്പിളിന്

തിരുവനന്തപുരം: രാഷ്ട്രപതിയുടെ പൊലീസ് മെഡലില്‍ നിന്ന് കേരളത്തിലെ ഉദ്യോഗസ്ഥരെ കേന്ദ്ര സര്‍ക്കാര്‍ ബോധപൂര്‍വ്വം ഒഴിവാക്കി. നിശ്ചിതസമയത്തിന് അഞ്ച് ദിവസത്തിന് മുന്‍പ് കേരളം കേന്ദ്രത്തിന് പരിഗണനാ പട്ടിക നല്‍കിയിരുന്നതായി രേഖകള്‍ വ്യക്തമാകുന്നു. കേരളത്തിന്റെ വീഴ്ച്ച മൂലമാണ് പട്ടികയില്‍ നിന്ന് ഒഴിവാക്കിയതെന്ന വാര്‍ത്ത ശരിയല്ലെന്ന് കേരളാ ആഭ്യന്തരവകുപ്പിന്റെ രേഖകള്‍ വ്യക്തമാക്കുന്നു. ഇതിന്റെ രേഖകള്‍ പീപ്പീള്‍ ടിവിക്ക് ലഭിച്ചു. പൊലീസ് മെഡലില്‍ നിന്ന് കേരളത്തെ ഒഴിവാക്കിയതില്‍ ദൂരൂഹത വര്‍ദ്ധിക്കുകയാണ്.

mha-1

ആഭ്യന്തര വകുപ്പ് കൃത്യസമയത്ത് പട്ടിക നല്‍കാതതിനാലാണ് രാഷ്ട്രപതിയുടെ പോലീസ് മെഡല്‍ ഇത്തവണ കേരളത്തിന് ലഭിക്കാതിരുന്നതെന്നാണ് രാവിലെ മുതല്‍ പ്രചരിച്ചിരുന്ന വാര്‍ത്തകള്‍. എന്നാല്‍ ഞങ്ങള്‍ നടത്തിയ അന്വേഷണത്തിലാണ് വാര്‍ത്ത തെറ്റെന്ന് കണ്ടെത്തിയത്. കേരളത്തില്‍ നിന്നുളള പട്ടിക സമര്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിഷ്‌കര്‍ച്ചിരുന്ന അവസാന തീയതി 2017 ജനുവരി 4 ആണ്. ഓണ്‍ലൈനിലൂടെ മാത്രമേ അപേക്ഷ സമര്‍പ്പിക്കാവു എന്നും, അല്ലാതെയുളള അപേക്ഷകള്‍ പരിഗണിക്കുന്നതല്ലെന്നും കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന് നല്‍കിയ കത്തില്‍ പറയുന്നു.

ഡിസംബര്‍ 27ന് ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ ഉന്നതതല കമ്മിറ്റി കേന്ദ്രത്തിന് സമര്‍പ്പിക്കേണ്ട ലിസ്റ്റ് മുഖ്യമന്ത്രിയുടെ അംഗീകാരത്തിനായി നല്‍കി. ഡിസംബര്‍ 30ന് വൈകിട്ട് ആറ് മണിക്ക് മുഖ്യമന്ത്രി ഫയലില്‍ അന്തിമമായി ഒപ്പ് വെച്ചു. 6.14 ഫയല്‍ സെക്ഷനിലെത്തി ഉടന്‍ തന്നെ മിനിസ്റ്റട്രി ഓഫ് ഹോം അഫയേഴ്‌സിന്റെ വെബ്‌സൈറ്റിലേക്ക് കേരളത്തില്‍ നിന്ന് പരിഗണിക്കപെടേണ്ടവരുടെ പേരുകള്‍ അപ് ലോഡ് ചെയ്യാന്‍ ആരംഭിച്ചു.

Police-Docu

രാത്രി 10.58 വരെ അപ് ലോഡിങ്ങ് നീണ്ട് നിന്നതായി MHAയുടെ വെബ്‌സൈറ്റിന്റെ പ്രിന്റ് ഔട്ട് രേഖള്‍ വ്യക്തമാക്കുന്നു. സുത്യര്‍ഹ സേവനത്തിനായി 15 പേരുകളും, വിശിഷ്ട സേവനത്തിനായി 4 പേരുടെ പേരുകളും നല്‍കി. ഒരു ഐജി, ഒരു എസ്പി, ആറ് DYSP, രണ്ട് കമാന്‍ഡന്റ്, ആറ് എസ്‌ഐ, മൂന്ന് സിപിഓ എന്നിങ്ങനെയാണ് പട്ടിക നല്‍കിയത്. ഇത് കൂടാതെ തപാല്‍വഴിയും പട്ടിക കേന്ദ്രസര്‍ക്കാരിന് നല്‍കിയിട്ടുണ്ട്.

mha-3

കേന്ദ്രസര്‍ക്കാരിന് പറ്റിയ അബദ്ധം മറികടക്കുന്നതിനാണ് ബോധപൂര്‍വ്വം വീഴ്ച്ച കേരള സര്‍ക്കാരിന്റെ തലയില്‍കെട്ടിവെക്കുകയാണെന്ന് വ്യക്തമാകുകയാണ്. കേരളത്തോടെപ്പം ഗോവ, ജാര്‍ഖണ്ഡ്, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളും ചണ്ഡീഗഡ്, ലക്ഷദ്വീപ് എന്നീ കേന്ദ്ര ഭരണപദേശങ്ങളേയും മെഡല്‍ പരിഗണിക്കുന്നതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ചരിത്രത്തിലാദ്യമായിട്ടാണ് കേരളത്തെ ബോധപൂര്‍വ്വം രാഷ്ട്രപതിയുടെ മെഡലില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ ഒഴിവാക്കിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here