കാര്‍ഷിക സര്‍വകലാശാല യൂണിയനും എസ്എഫ്എഐക്ക്; ആദര്‍ശ് പ്രസിഡന്റ്, ലിജു എസ് ജനറല്‍ സെക്രട്ടറി

തൃശൂര്‍ : കാര്‍ഷിക സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ എസ്എഫ്‌ഐ തകര്‍പ്പന്‍ വിജയം. മത്സരിച്ച മുഴുവന്‍ സീറ്റുകളിലും എസ്എഫ്‌ഐ സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്റായി ആദര്‍ശും (കോളേജ് ഓഫ് കോ ഓപ്പറെഷന്‍ ആന്‍ഡ് ബാങ്കിംഗ് മാനേജ്മന്റ് വെള്ളാനിക്കര), ജനറല്‍ സെക്രട്ടറിയായി ലിജു എസ് (കോളേജ് ഓഫ് അഗ്രിക്കള്‍ച്ചര്‍ വെള്ളായനി) തെരഞ്ഞെടുക്കപ്പെട്ടു.

‘ജനകീയ വിദ്യാഭ്യാസത്തിന് മതനിരപേക്ഷ കലാലയങ്ങള്‍’ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. തുടര്‍ച്ചയായ നാലാം തവണയാണ് കാര്‍ഷിക സര്‍വകലാശാലയില്‍ എസ്എഫ്‌ഐ സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തിരഞ്ഞെടുക്കുന്നത്.

മറ്റ് ഭാരവാഹികള്‍

വൈസ് പ്രസിഡന്റ് – അഖില്‍ സുഗുണന്‍, കോളേജ് ഓഫ് അഗ്രികള്‍ച്ചര്‍ വെള്ളായനി.
വൈസ് പ്രസിഡന്റ് (ലേഡി) – സ്വാതി സുനില്‍, കോളേജ് ഓഫ് അഗ്രികള്‍ച്ചര്‍, പടന്നകാട്.
സെക്രട്ടറി – അരുണ്‍ ജോസ്, കോളേജ് ഓഫ് അഗ്രിക്കള്‍ച്ചര്‍, പടന്നക്കാട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News