മറ്റക്കര ടോംസ് കോളജിന്റെ അഫിലിയേഷന്‍ റദ്ദാക്കണം; ശുപാര്‍ശ സാങ്കേതിക സര്‍വകലാശാലയുടേത്; റിപ്പോര്‍ട്ട് വിദ്യാഭ്യാസ വകുപ്പിന് കൈമാറി

തിരുവനന്തപുരം : ഗുരുതര ആരോപണങ്ങളുയര്‍ന്ന മറ്റക്കര ടോംസ് കോളജിനെതിരെ കര്‍ശന നടപടിക്ക് ശുപാര്‍ശ. കോളജിന്റെ അഫിലിയേഷന്‍ റദ്ദാക്കാനാണ് ശുപാര്‍ശ ലഭിച്ചത്. കേരള സാങ്കേതിക സര്‍വകലാശാലയാണ് സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയത്. കോളജില്‍ സര്‍വകലാശാലാ സമിതി നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് നടപടി.

മോശം സാഹചര്യത്തിലാണ് കോളജ് പ്രവര്‍ത്തിക്കുന്നത് എന്നും സര്‍വകലാശാല സമിതി കണ്ടെത്തി.

രാത്രികാലങ്ങളില്‍ കോലജ് ചെയര്‍മാന്‍ ലേഡീസ് ഹോസ്റ്റലില്‍ എത്തുകയും വിദ്യാര്‍ത്ഥിനികളോട് അപമര്യാദയായി പെരുമാറുകയും ചെയ്തു എന്നത് അടക്കമുള്ള ഗുരുതര പരാതികളാണ് വിദ്യാര്‍ത്ഥികളില്‍ നിന്ന് ലഭിച്ചത്. ഇതിന്‍െര അടിസ്ഥാനത്തില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് സര്‍വകലാശാല വിദ്യാഭ്യാസ വകുപ്പിന് കൈമാറിയത്.

മറ്റക്കര ടോംസ് കോളജില്‍ ആവശ്യത്തിന് ജീവനക്കാരും സൗകര്യങ്ങളുമില്ലെന്നും സര്‍വകലാശാല കണ്ടെത്തി. സര്‍വകലാശാലയെ തെറ്റിദ്ധരിപ്പിച്ചാണ് കോളജ് അംഗീകാരം നേടിയത്. അഫിലിയേഷന്‍ റദ്ദാക്കുന്നതിനൊപ്പം വിദ്യാര്‍ത്ഥികളെ മറ്റ് കോളജുകളില്‍ പ്രവേശിപ്പിക്കണമെന്നും സര്‍വകലാശാല രജിസ്ട്രാര്‍ വിദ്യാഭ്യാസ വകുപ്പിന് ശുപാര്‍ശ നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News