കണ്ണൂരിൽ കോടിയേരിയുടെ പ്രസംഗവേദിക്കു സമീപം ബോംബേറ്; ബോംബെറിഞ്ഞത് ബൈക്കിലെത്തിയ ആർഎസ്എസ് സംഘം

കണ്ണൂർ: കണ്ണൂരിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസംഗവേദിക്കു സമീപം ബോംബേറ്. കോടിയേരിയിൽ നങ്ങാരത്ത് പീടികയിൽ രക്തസാക്ഷി അനുസ്മരണ വേദിക്കു നേർക്കാണ് ബോംബേറുണ്ടായത്. ബൈക്കിലെത്തിയ ആർഎസ്എസ് സംഘമാണ് ബോംബെറിഞ്ഞത്. കോടിയേരി ബാലകൃഷ്ണൻ സംസാരിച്ചു കൊണ്ടിരിക്കുമ്പോഴാണ് ബോംബേറുണ്ടായത്. പ്രദേശത്ത് കരിഓയിൽ ഒഴിച്ച് വികൃതമാക്കുകയും ചെയ്തു.

കോടിയേരിയിലെ രക്തസാക്ഷി കെ.പി ജിജേഷിന്റെ അനുസ്മരണ പൊതുയോഗത്തിനു നേർക്കാണ് ബോംബേറുണ്ടായത്. പൊതുയോഗം ഉദ്ഘാടനം ചെയ്ത് കോടിയേരി ബാലകൃഷ്ണൻ പ്രസംഗിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഈ സമയം പൊതുയോഗത്തിനെത്തിയ ആൾക്കൂട്ടത്തിനു നേർക്ക് ബോംബെറിയുകയായിരുന്നു. ബോംബ് റോഡിൽ വീണ് പൊട്ടി. ഒരു സിപിഐഎം പ്രവർത്തകനു പരുക്കേറ്റു. ലാലുവിനാണ് പരുക്കേറ്റത്. ആർഎസ്എസ് തന്നെയാണ് ആക്രമണം സംഘടിപ്പിച്ചതെന്നു സിപിഐഎം ജില്ലാ നേതൃത്വം അറിയിച്ചു.

ജില്ലയിൽ സംഘർഷം ഉണ്ടാക്കാൻ ഏതാനും നാളുകളായി ആർഎസ്എസും ബിജെപിയും ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. മുമ്പ് സിപിഐഎം ഓഫീസിനു നേർക്ക് പെട്രോൾ ബോംബ് എറിഞ്ഞിരുന്നു. കഴിഞ്ഞയാഴ്ച സ്വത്തു തർക്കത്തെ തുടർന്ന് കൊല്ലപ്പെട്ട സന്തോഷിന്റെ മരണത്തിൽ കലോത്സവം അലങ്കോലമാക്കാൻ പോലും ആർഎസ്എസ് ശ്രമിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News