‘പുലിമുരുകന്‍’ സംഘട്ടനരംഗങ്ങളില്‍ ഉപയോഗിച്ചത് കടുവയുടെ ബൊമ്മയോ? സംവിധായകന്റെ മറുപടി

മോഹന്‍ലാല്‍ വൈശാഖിന്റെ ടീമിന്റെ പുലിമുരുകന്‍ സിനിമയിലെ സംഘട്ടനരംഗങ്ങളില്‍ ഉപയോഗിച്ചത് ബൊമ്മ കടുവയെയോ? സോഷ്യല്‍മീഡിയയില്‍ കഴിഞ്ഞദിവസങ്ങളില്‍ ഏറെ ചര്‍ച്ചയായ ചോദ്യമാണിത്. ചിത്രത്തിന്റെ ക്ലൈമാക്‌സ് രംഗങ്ങളുടെ ചിത്രീകരണത്തിനിടെ കടുവയുടെ പാവയ്‌ക്കൊപ്പം നില്‍ക്കുന്ന മോഹന്‍ലാലിന്റെ ചിത്രങ്ങളാണ് പ്രേക്ഷകരെ സംശയത്തിലാക്കിയത്.

pulimurugan-1

സംഘട്ടനരംഗങ്ങളില്‍ യഥാര്‍ഥ കടുവയെ ഉപയോഗിച്ചെന്ന അണിയറപ്രവര്‍ത്തക്കാരുടെ അവകാശവാദം തെറ്റാണെന്നാണ് ഈ ചിത്രങ്ങള്‍ പറയുന്നതെന്നായിരുന്നു ചിലരുടെ വാദം. വാദങ്ങളും പ്രതിവാദങ്ങളും കൊഴുക്കുമ്പോള്‍ വിശദീകരണവുമായി സംവിധായകന്‍ വൈശാഖ് രംഗത്തെത്തിയിരിക്കുകയാണ്.

pulimurugan-4

വൈശാഖ് പറയുന്നത് ഇങ്ങനെ: ഫേസ്ബുക്കില്‍ പ്രചരിക്കുന്ന ലൊക്കേഷന്‍ ചിത്രങ്ങളിലുള്ളത് ഞങ്ങള്‍ ഉണ്ടാക്കിയ കടുവയുടെ ഡമ്മിയാണ്. യഥാര്‍ഥ ചിത്രീകരണം ആരംഭിക്കും മുന്‍പ് ക്യാറയില്‍ നിന്നുള്ള കടുവയുടെ ദൂരവും ആംഗിളുമൊക്കെ അറിയാനാണ് അത്തരത്തില്‍ ഡമ്മി ഉണ്ടാക്കിയത്. ചിത്രീകരണത്തിന് ഉപയോഗിച്ച ജീവനുള്ള കടുവയുടെ അതേ വലുപ്പവും ഭാരവുമൊക്കെയുള്ള ഡമ്മി നിര്‍മ്മിച്ചെടുക്കുകയായിരുന്നു. ഫിലിംമേക്കിംഗിന്റെ സാങ്കേതിക വശത്തുനിന്ന് പറഞ്ഞാല്‍ അത് ചിത്രീകരണസമയത്ത് മികച്ച റിസല്‍ട്ട് ലഭിക്കാന്‍വേണ്ടി മുന്‍കൂട്ടിയുള്ള ഒരു തയ്യാറെടുപ്പാണ്. തീര്‍ത്തും സാങ്കേതികമായ ഒരു ജോലി. സിനിമയുടെ സാങ്കേതിരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കെല്ലാം അറിയാവുന്ന കാര്യമാണിത്. പിന്നെ ഒന്ന് ചിന്തിച്ചുനോക്കിയാല്‍ പോരേ? ഫേസ്ബുക്കില്‍ പ്രചരിക്കുന്ന ചിത്രത്തില്‍ കടുവയുടെ ഒരു ബൊമ്മയല്ലേ കാണുന്നത്? അതുപയോഗിച്ച് എങ്ങനെയാണ് സിനിമയില്‍ കണ്ടതുപോലെ മൂവ്‌മെന്റ് സാധ്യമാവുക?-വൈശാഖ് ചോദിക്കുന്നു.

pulimurugan-3
‘ചിത്രീകരണത്തിന് മുന്‍പുള്ള തയ്യാറെടുപ്പുകളുമായി സഹകരിക്കണമെന്ന് കടുവയോട് പറയാനാവില്ലല്ലോ? അതിനാല്‍ ഫ്രെയിം ഫിക്‌സ് ചെയ്യുമ്പോള്‍ ഡമ്മി ഉപയോഗിച്ച് അളവുകളെല്ലാം പരിശോധിച്ച് ഉറപ്പുവരുത്തുകയായിരുന്നു. പുലിമുരുകനില്‍ കടുവ ഉള്‍പ്പെട്ട എല്ലാ ഷോട്ടുകളും ചിത്രീകരിക്കുന്നതിന് മുന്‍പ് ഡമ്മി വച്ചാണ് ക്യാമറ എവിടെ വയ്ക്കണമെന്നും എങ്ങനെ വയ്ക്കണമെന്നും അഭിനേതാക്കളുടെ ടൈംമിഗ് എന്താവണമെന്നുമൊക്കെ തീരുമാനിച്ചത്. നടീനടന്മാര്‍ അഭിനയിക്കുന്ന ഷോട്ടുകളാണെങ്കില്‍ അവരെവച്ചോ പകരം മറ്റാരെയെങ്കിലും വച്ചോ ഇത്തരം തയ്യാറെടുപ്പുകള്‍ സാധിക്കും. പക്ഷേ ഇവിടെ കടുവ ആയതിനാല്‍ ഡമ്മി ഉപയോഗിക്കേണ്ടിവന്നു. പിന്നെ ഫേസ്ബുക്കില്‍ ആ ചിത്രം ആദ്യം പോസ്റ്റ് ചെയ്തത് ചിത്രത്തിന്റെ കലാസംവിധായകനായ ജോസഫ് നെല്ലിക്കല്‍ തന്നെയാണ്. ഇത് സംബന്ധിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ അദ്ദേഹത്തിന് പറയാന്‍ കഴിയും.’-വൈശാഖ് പറയുന്നു.

pulimurugan-5

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here