‘ഞാന്‍ പ്രണയത്തിലാണ്, വിവാഹത്തിന് തയ്യാര്‍’; മനസുതുറന്നു ഷക്കീല

വിവാഹം കഴിച്ച്, കുടുംബജീവിതം നയിക്കാനുള്ള ആഗ്രഹം തുറന്നു പറഞ്ഞ് പ്രശസ്ത തെന്നിന്ത്യന്‍ നടി ഷക്കീല. ഗൃഹലക്ഷ്മിയുടെ പുതിയ ലക്കത്തിലെ അഭിമുഖത്തിലാണ് ഷക്കീല ഇക്കാര്യങ്ങള്‍ പറയുന്നത്.

‘ചിലപ്പോള്‍ തോന്നും ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയി എന്ന്. എനിക്കൊരു കുടുംബം വേണമെന്നുണ്ട്. പക്ഷേ, ആരെ കല്യാണം കഴിക്കും. നോ ബഡി. ഞാനിപ്പോഴും പ്രേമത്തിലാണ്. അദ്ദേഹം വിവാഹത്തിന് റെഡിയാണ്. പക്ഷേ, അദ്ദേഹത്തിന്റെ അച്ഛന്‍ എതിരാണ്. ഞാന്‍ ഇപ്പോഴും യഥാര്‍ഥ സ്‌നേഹത്തിനുവേണ്ടിയുള്ള തിരച്ചിലിലാണ്. അത് കിട്ടുന്നില്ലെങ്കില്‍ ജീവിതം വെറുതെയാണെന്ന് തോന്നില്ലേ.?’-ഷക്കീല പറയുന്നു.

‘അഭിനയിച്ച് കിട്ടിയ ലക്ഷങ്ങളുടെ സമ്പാദ്യമെല്ലാം നഷ്ടപ്പെട്ടു. സമ്പാദ്യമെല്ലാം അമ്മ ചേച്ചിയെ ഏല്‍പിച്ചു. ഞാന്‍ തിരിച്ചുവന്നപ്പോള്‍ ചേച്ചി ഒന്നും തിരിച്ചുതന്നില്ല. പഴയ ഇമേജ് മാറരുതെന്നാണ് ആഗ്രഹം. നഗ്‌നയായിട്ടൊന്നുമല്ല ഞാന്‍ അന്ന് അഭിനയിച്ചത്. അതിന് ആരുമെന്ന് നിര്‍ബന്ധിച്ചിരുന്നില്ല. നിര്‍ബന്ധിച്ചാലും ചെയ്യുമായിരുന്നുമില്ല. ഞാനൊരു മുസ്ലിമാണ്. അഭിനയിക്കാന്‍ വേണ്ടി മാത്രമാണ് പൊട്ടു തൊടാറുള്ളത്.’-ഷക്കീല പറയുന്നു.

‘അഭിനയിച്ചതെല്ലാം സിനിമകളിലാണ്. അല്ലാതെ ബ്ലൂഫിലിമായിരുന്നില്ല. ഒപ്പം അഭിനയിച്ചത് വല്യച്ഛന്റെ മക്കളാണ്. അവരുടെ കൂടെയാണ് ബെഡ് റൂം സീനൊക്കെ ചെയ്തത്. എനിക്ക് വന്ന റോളുകള്‍ ഞാന്‍ ചെയ്തു. അത് ഭാവിയില്‍ അത്ര വലിയ പ്രശ്‌നമാകുമെന്ന് ആലോചിച്ചിരുന്നില്ല.’-ഷക്കീല പറയുന്നു.

മലയാളത്തിന്റെ പ്രിയതാരം മോഹന്‍ലാലിനെക്കുറിച്ച് ഷക്കീല അഭിമുഖത്തില്‍ പറയുന്നത് ഇങ്ങനെ: ‘ഇഗോ ഇല്ലാത്തയാളാണ് മോഹന്‍ലാല്‍. വെറുതെയല്ല അദ്ദേഹം സൂപ്പര്‍സ്റ്റാര്‍ ആവുന്നത്. എന്റെ ഹൃദയത്തില്‍ അവര്‍ക്ക് ഒരു സെപ്പറേറ്റ് സ്ഥലം ഉണ്ട്. ‘

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News